---
title: "സിപിഐ എം ബാലുശ്ശേരി ഏരിയാ സമ്മേളനത്തിന് പതാക ഉയര്‍ന്നു"
english_title: "Flag hoisted for CPI M Balushery area conference"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/252193/flag-hoisted-for-cpi-m-balushery-area-conference"
published_at: "2024-11-27T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6747045c9eb51_abala.JPG"
keywords: []
---

# സിപിഐ എം ബാലുശ്ശേരി ഏരിയാ സമ്മേളനത്തിന് പതാക ഉയര്‍ന്നു

> **Lead Summary:** **ബാലുശ്ശേരി : **സിപിഐ എം ബാലുശേരിഏരിയാ സമ്മേളനത്തിന് പതാക ഉയര്‍ന്നു. ബാലുശേരി ബസ് സ്റ്റാന്‍ഡ് പരിസരത്തെ സീതാറാം യെച്ചൂരി കോടിയേരിബാലകൃഷ്ണന്‍ നഗറില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ എം സച്ചിന്‍ദേവ് എം എല്‍എ പതാക ഉയര്‍ത്തി. ഏരിയാസെക്രട്ടറി ഇസ്മയില്‍ കുറുമ്പൊയില്‍ അധ്യക്ഷനായി. ജില്ലാസെക്രട്ടറിയേറ്റ് അംഗങ്ങളായ എം മെഹബൂബ് , പി.കെ മുകുന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

## Article Content

**ബാലുശ്ശേരി : **സിപിഐ എം ബാലുശേരിഏരിയാ സമ്മേളനത്തിന് പതാക ഉയര്‍ന്നു. ബാലുശേരി ബസ് സ്റ്റാന്‍ഡ് പരിസരത്തെ സീതാറാം യെച്ചൂരി കോടിയേരിബാലകൃഷ്ണന്‍ നഗറില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ എം സച്ചിന്‍ദേവ് എം എല്‍എ പതാക ഉയര്‍ത്തി. ഏരിയാസെക്രട്ടറി ഇസ്മയില്‍ കുറുമ്പൊയില്‍ അധ്യക്ഷനായി. ജില്ലാസെക്രട്ടറിയേറ്റ് അംഗങ്ങളായ എം മെഹബൂബ് , പി.കെ മുകുന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അത്തോളിയില്‍ പതാകജാഥ ജില്ലാസെക്രട്ടറിയേറ്റ് അംഗം എം മെഹബൂബ് ഉദ്ഘാടനം ചെയ്തു. കെ.കെ ശോഭ അധ്യക്ഷയായി. പി എം ഷാജി സ്വാഗതം പറഞ്ഞു. ഏരിയാകമ്മറ്റി അംഗം ഒള്ളൂര്‍ദാസന്റെ നേതൃത്വത്തിലാണ് പതാക കൊണ്ടുവന്നത്. കൊടിമരജാഥ കൂരാച്ചുണ്ടില്‍ ജില്ലാസെക്രട്ടറിയേറ്റ് അംഗം പി കെ മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു.വി ജെ സണ്ണി അധ്യക്ഷനായി. കെ ജി അരുണ്‍ സ്വാഗതം പറഞ്ഞു. ഏരിയാകമ്മറ്റി അംഗം വി.എം കുട്ടികൃഷ്ണന്റെ നേതൃത്വത്തിലാണ് കൊടിമരം കൊണ്ടുവന്നത്.

വിവിധകേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം ഇരുജാഥകളും ബാലുശേരി ബ്ലോക്ക് റോഡില്‍ കേന്ദ്രീകരിച്ച് റെഡ് വളണ്ടിയര്‍മാരുടെയും അത് ലറ്റുകളുടെയും നൂറ്കണക്കിന് ബൈക്കുകളുടെയും അകമ്പടിയോടെ പൊതുസമ്മേളന നഗരിയില്‍ പ്രവേശിച്ചു.

സ്വാഗതസംഘം കണ്‍വീനര്‍ പി.പി രവീന്ദ്രനാഥ് ജാഥാലീഡര്‍ ഒള്ളൂര്‍ദാസനില്‍നിന്ന് പതാകയും സ്വാഗത സംഘം ട്രഷറര്‍ എസ് എസ് അതുല്‍ജാഥാലീഡര്‍ വി എം കുട്ടികൃഷ്ണനില്‍നിന്ന് കൊടിമരവും ഏറ്റുവാങ്ങി. മുദ്രാവാക്യം വിളികളാല്‍ ഏരിയാറെഡ് വളണ്ടിയര്‍ ക്യാപ്റ്റന്‍ ടി പി വിനിലിന്റെ നേതൃത്വത്തില്‍ വളണ്ടിയര്‍മാര്‍ പതാകയ്ക്ക് സെല്യൂട്ട് നല്‍കി.

**
**

**

**

**

**

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/252193/flag-hoisted-for-cpi-m-balushery-area-conference)