നടുവണ്ണൂർ : കോട്ടൂർ എയുപി സ്‌കൂളിൽ നൂറാം വാർഷികത്തിൻ്റെ ഭാഗമായി പൂർവ വിദ്യാർഥി - അധ്യാപക സംഗമം നടത്തി.
മുൻ ഓഫീസ് അസി.കെ. വിജയൻ ബെല്ലടിച്ചതോടുകൂടി പരിപാടിക്ക് തുടക്കമായി.ഏറ്റവും പ്രായമുള്ള പൂർവ വിദ്യാർത്ഥി നൂറു വയസ്സുകാരി നങ്ങാറത്ത് ലക്ഷ്മിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗം കൃഷ്ണൻ മണിലായി അധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് രമേശ് കാവിൽ മുഖ്യ പ്രഭാഷണം നടത്തി.
പൂർവ അധ്യാപകരായ പി. പ്രഭാകരൻ, കെ. കുട്ടികൃഷ്ണൻ, കെ.മനോരമ, കെ.പി. അബ്ദുൾ ഹമീദ്, എ.ശാരദ,പി.ടി വത്സല കെ.ശോഭന, സി.എച്ച്.മൂസ ഹാജി, കെ.വിനോദൻ, കെ. വിജയൻ എന്നിവരെ ആദരിച്ചു.
സ്‌കൂൾ മാനേജർ കെ.സദാനന്ദൻ, പൂർവ വിദ്യാർത്ഥികളായ ഇ.ഗോവിന്ദൻ നമ്പീശൻ, കോട്ടൂർ പ്രസാദ് നമ്പീശൻ, കെ.എം. കെ.ബാലകൃഷ്ണൻ, കെ.സി. കുഞ്ഞിക്കൃഷ്ണൻ നായർ, സുധി കോട്ടൂർ, പ്രധാനാധ്യാപിക ആർ. ശ്രീജ സ്വാഗതം പറഞ്ഞു.പിടിഎ പ്രസിഡൻറ് എം.എം.ദിനേശൻ നന്ദിയും പറഞ്ഞു.
Centenary Lakshmikuttyamma inaugurated the 100th anniversary reunion of the school she attended.