---
title: "നന്മണ്ട തളി അയ്യപ്പ ഭജന മഠം അയ്യപ്പൻ വിളക്ക് മഹോത്സവം ഡിസംബർ 1,2 തിയ്യതികളിൽ"
english_title: "Nanmanda Thali Ayyappa Bhajan Math Ayyappa Lamp Festival on 1st and 2nd December"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/252270/nanmanda-thali-ayyappa-bhajan-math-ayyappa-lamp-festival-on-1st-and-2nd-december"
published_at: "2024-11-27T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674749fcdfbb8_0000_ATTACH__.jpg"
keywords: []
---

# നന്മണ്ട തളി അയ്യപ്പ ഭജന മഠം അയ്യപ്പൻ വിളക്ക് മഹോത്സവം ഡിസംബർ 1,2 തിയ്യതികളിൽ

> **Lead Summary:** **നന്മണ്ട : **നന്മണ്ട തളി അയ്യപ്പ ഭജനമഠം അയ്യപ്പൻ വിളക്ക്‌ മഹോത്സവം ഡിസംബർ 1,2 തിയ്യതികളിൽ നടക്കും.ഉത്സവത്തിന്റെ ഭാഗമായി കരിപ്പാല ഭാസ്കരസ്വാമി യുടെ നേതൃത്വത്തിൽ കൊടിയേറ്റം നടന്നു.

## Article Content

**നന്മണ്ട : **നന്മണ്ട തളി അയ്യപ്പ ഭജനമഠം അയ്യപ്പൻ വിളക്ക്‌ മഹോത്സവം ഡിസംബർ 1,2 തിയ്യതികളിൽ നടക്കും.ഉത്സവത്തിന്റെ ഭാഗമായി കരിപ്പാല ഭാസ്കരസ്വാമി യുടെ നേതൃത്വത്തിൽ കൊടിയേറ്റം നടന്നു.

നവംബർ 29 നു കലവറ നിറക്കൽ നടക്കും. ഡിസംബർ 1 നു രാവിലെ 4 മണിക്ക് പ്രഭാത പൂജയോടെ ആരംഭിക്കുന്ന ചടങ്ങ് പാലക്കൊമ്പ് വരവ്, പ്രസാദ ഊട്ട്, താലപ്പൊലി, വെട്ടും തടവും, തിരി ഉഴിച്ചിൽ, ഭക്തിഗാനസുധ, നൃത്തനൃത്യങ്ങൾ, എന്നീ പരിപാടികളോടെ ഡിസംബർ 2 നു രാവിലെ സമാപിക്കും.

ഗജവീരന്റെ അകമ്പടിയോടെ അലച്ചാട്ടു ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന പാലക്കൊമ്പ് എഴുന്നള്ളത്ത് നഗര പ്രദക്ഷിണം നടത്തി ഭജന മഠത്തിൽ സമാപിക്കും.. ദേവനൃത്തം, തായമ്പക, പൂക്കാവടി, എന്നിവ താലപ്പൊലിക്ക് മാറ്റുകൂട്ടും

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/252270/nanmanda-thali-ayyappa-bhajan-math-ayyappa-lamp-festival-on-1st-and-2nd-december)