ബാലുശ്ശേരി : കെ എസ് എസ് പി എ ബാലുശ്ശേരി നിയോജകമണ്ഡലം വാര്‍ഷിക സമ്മേളനം പിണങ്ങോട്ട് പി.കെ. കേശവന്‍ മാസ്റ്റര്‍ നഗറില്‍ ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ വെച്ച് നടന്നു.
ഡിസിസി പ്രസിഡണ്ട് അഡ്വ : കെ. പ്രവീണ്‍കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പെന്‍ഷന്‍ /ക്ഷാമാശ്വാസ പരിഷ്‌കരണ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്നും 19% ക്ഷാമാശ്വാസ കുടിശ്ശിക ഉടന്‍ പ്രഖ്യാപിക്കണമെന്നും അല്ലാത്തപക്ഷം പെന്‍ഷന്‍കാരുടെ കുടുംബങ്ങളെ പങ്കെടുപ്പിച്ച്‌കൊണ്ട് ശക്തമായ സമരമാര്‍ഗ്ഗത്തിലേക്ക് നീങേണ്ടിവരുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത്‌കൊണ്ട് അദ്ദേഹം സര്‍ക്കാറിനെ ഓര്‍മ്മപ്പെടുത്തി.
നിയോജകമണ്ഡലം പ്രസിഡണ്ട് എ. കെ. രാധാകൃഷ്ണന്‍, അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. സി. ശിവദാസ് സ്വാഗതം പറഞ്ഞു കെ എസ് എസ് പി എ ജില്ലാ പ്രസിഡണ്ട് കെ.സി. ഗോപാലന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സ്‌കൂള്‍ അത്ലറ്റിക്ക് മീറ്റില്‍ നാനൂറു മീറ്റര്‍ ഓട്ടമത്സരത്തില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയ ജെ.എസ്. നിവേദ്യയെ കെപിസി സി അംഗം കെ. രാമചന്ദ്രന്‍ മെമെന്റോ നല്‍കി അനുമോദിച്ചു. സമ്മേളനത്തില്‍ ഒരുവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ചര്‍ച്ചയിലൂടെ രണ്ടും പാസ്സാക്കുകയും ചെയ്തു.
കെ എസ് എസ് പി എ സംസ്ഥാന കമ്മിറ്റി അംഗം ടി. കെ. രാജേന്ദ്രന്‍, ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീധരന്‍ പാലയാട്, ബാലുശ്ശേരി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് വി.സി. വിജയന്‍, കെ. ഭാസ്‌കരന്‍ കിണറുള്ളത്തില്‍, പി.കെ. സുനില്‍കുമാര്‍, കെ.പി. ആലി, സി. കുഞ്ഞികൃഷ്ണന്‍നായര്‍, ബേബി തേക്കാനം, പി. കെ. സജീവന്‍, ഒ. എം. രാജന്‍ എന്നിവര്‍ സമ്മേളനത്തില്‍ സംസാരിച്ചു.
നിയോജകമണ്ഡലം ഭാരവാഹികളായി പി. കെ. സുനില്‍കുമാര്‍ (പ്രസിഡണ്ട് ), രമേഷ് വലിയാറമ്പത്ത് (സെക്രട്ടറി ), എം. രാജന്‍ (ട്രഷറര്‍ ), ഉണ്ണിനായര്‍ അച്ചുത് വിഹാര്‍, ബേബി തേക്കാനം, ബാബു കമ്മന, (വൈസ് പ്രസിഡണ്ടുമാര്‍ ), എന്‍. പ്രഭാകരന്‍, യു. കെ ദിനാകരന്‍, ഓണില്‍ രവീന്ദ്രന്‍ (ജോ :സെക്രട്ടറിമാര്‍) തെരഞ്ഞെടുത്തു.
Pension scarcity relief reform arrears should be paid immediately