---
title: "വിവരാവകാശ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുകയും അവ നടപ്പിലാക്കുകയും ചെയ്യാത്ത ഓഫീസുകൾക്കെതിരെ നടപടികൾ കൈക്കൊള്ളും -സംസ്ഥാന വിവരാവകാശ കമ്മിഷണർ"
english_title: "Actions will be taken against offices that fail to comply with and implement the provisions of the RTI Act - State Information Commissioner"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/252497/actions-will-be-taken-against-offices-that-fail-to-comply-with-and-implement-the-provisions-of-the-rti-act-state-information-commissioner"
published_at: "2024-11-28T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67488ecc8ad08_0000_ATTACH__.jpg"
keywords: []
---

# വിവരാവകാശ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുകയും അവ നടപ്പിലാക്കുകയും ചെയ്യാത്ത ഓഫീസുകൾക്കെതിരെ നടപടികൾ കൈക്കൊള്ളും -സംസ്ഥാന വിവരാവകാശ കമ്മിഷണർ

> **Lead Summary:** വിവരാവകാശ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുകയും അവ നടപ്പിലാക്കുകയും ചെയ്യാത്ത ഓഫീസുകൾക്കെതിരെ നടപടികൾ കൈക്കൊള്ളുമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ അഡ്വ. ടി കെ രാമകൃഷ്ണൻ വ്യക്തമാക്കി.

## Article Content

വിവരാവകാശ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുകയും അവ നടപ്പിലാക്കുകയും ചെയ്യാത്ത ഓഫീസുകൾക്കെതിരെ നടപടികൾ കൈക്കൊള്ളുമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ അഡ്വ. ടി കെ രാമകൃഷ്ണൻ വ്യക്തമാക്കി.

> “വിവരാവകാശ നിയമത്തിലെ പ്രാഥമിക കർത്തവ്യങ്ങൾ പോലും പാലിക്കാത്ത ഓഫീസുകൾ ഉണ്ടെന്ന് കോഴിക്കോട് നടത്തിയ ഹിയറിങ്ങിനിടെ കമ്മിഷന് ബോധ്യമായി”-അദ്ദേഹം പറഞ്ഞു.

അത്തോളി കെഎസ് ഇബി അസിസ്റ്റൻറ് എൻജിനീയറുടെ ഓഫീസുമായി ബന്ധപ്പെട്ട ഒരു ഹർജി പരിഗണിക്കവേ ഹാജരാവാൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥർ ഹാജരാവുകയോ വ്യക്തമായ റിപ്പോർട്ട് നൽകുകയോ നിശ്ചിത സമയത്തിനുള്ളിൽ വിവരം നൽകുകയോ ചെയ്തില്ല.

ഇതിൻ്റെ അടിസ്ഥാനത്തിൽ കമ്മിഷണർ അത്തോളി കെഎസ് ഇബി അസിസ്റ്റൻറ് എൻജിനീയറുടെ ഓഫീസിൽ പ്രാഥമിക പരിശോധന നടത്തി. ഓഫീസിൽ വിവരാവകാശ നിയമം അനുശാസിക്കുന്ന പല കാര്യങ്ങളും പാലിക്കപ്പെടുന്നില്ലെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടു.

പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെയും അപ്പീൽ അധികാരിയുടെയും പേരുകൾ രേഖപ്പെടുത്തിയ ബോർഡ് പ്രദർശിപ്പിച്ചിട്ടില്ല, സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (എസ്പിഐഒ), അസി. എസ്പിഐഒ എന്നിവരെ നിയമച്ചിട്ടില്ല.

കമ്മിഷൻ മുമ്പാകെ സമർപ്പിച്ച റിപ്പോർട്ടുകൾ വ്യക്തതയുള്ളതായിരുന്നില്ല. ഇത്തരത്തിലുള്ള അപാകതകൾ ശ്രദ്ധയിൽ പെടുകയുണ്ടായി. ഏഴു ദിവസത്തിനകം ബോർഡ് വെക്കാനും എസ്പിഐഒ യെ നിയമിക്കാനും കർശന നിർദേശം നൽകി.

ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ കൈക്കൊള്ളുമെന്നും കമ്മിഷണർ അറിയിച്ചു.സൂക്ഷിക്കേണ്ട രേഖകളെ സംബന്ധിച്ച വിശദമായ പരിശോധന നടത്തിയിട്ടില്ല

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/252497/actions-will-be-taken-against-offices-that-fail-to-comply-with-and-implement-the-provisions-of-the-rti-act-state-information-commissioner)