കൊടുവള്ളി : താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ 54 ഹയർസെക്കൻഡറി സ്‌കൂളുകൾക്കും ഹൈസ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കുമായി കേരള പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസൺസ് കൗൺസിലിംഗ് സെൽ നടപ്പിലാക്കുന്ന ദിശ ഹയർ എജ്യുക്കേഷൻ എക്സ്പോക്ക് നാളെ തുടക്കമാവും.
Adv. പി.ടി.എ റഹീം എംഎൽഎ എക്സ്പോ ഉദ്ഘാടനം ചെയ്യും. ഡോ. പി.കെ ഷാജി (കോഴിക്കോട് ജില്ലാ കോർഡിനേറ്റർ, CG&AC) അധ്യക്ഷനാവുന്ന ചടങ്ങിൽ ഡോ. അസീം സി.എം (സ്റ്റേറ്റ് കോർഡിനേറ്റർ, കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസിലിംഗ് സെൽ) മുഖ്യ അതിഥി ആകും. സന്തോഷ് കുമാർ എം (റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ, കോഴിക്കോട്) തുടങ്ങിയവർ സംബന്ധിക്കും
പന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ഹോസ്‌പിറ്റലിറ്റി മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, DIET, ഇന്ത്യൻ ആർമി റിക്രൂട്ട്‌മെൻ്റ് ടീം, കോഴിക്കോട് മെഡിക്കൽ കോളേജ്, കണ്ണൂർ യൂണിവേഴ്‌സിറ്റി, വിവിധ പോളിടെക്നിക്കുകൾ, ഐടിഐകൾ, കെൽട്രോൺ, സിപ്പറ്റ്, റോബോട്ടിക്ക് അസോസിയേഷൻ, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, എ.ഐ.സി.ആർ.എ തുടങ്ങി 20 ൽ അധികം സ്റ്റാളുകളും 8 വിവിധ കരിയർ മേഖലയിലെ സെഷൻസ് ഉൾപ്പെടുത്തി കൊണ്ടാണ് എക്സ്പോ സംഘടിപ്പിക്കപ്പെടുന്നത്.
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ സന്ദർശിച്ച് കോഴ്സുകൾ, ഫീസ്, അഡ്മിഷൻ പ്രക്രിയ എന്നിവയെക്കുറിച്ച് വിശദമായി അറിയാം.
ഉന്നത വിദ്യാഭ്യാസ സെമിനാറുകളിൽ പങ്കെടുത്ത് ഭാവി കരിയറിനെക്കുറിച്ച് വിദഗ്ധരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കാം. ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി പ്രത്യേക സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. സ്പോർട്സ്, ഡിഫൻസ് മേഖലകളിലെ കരിയർ സാധ്യതകളെക്കുറിച്ച് വിശദമായി അറിയാനും K-DAT അഭിരുചി പരീക്ഷയെക്കുറിച്ച് കൂടുതൽ അറിയാനും ഈ മേള സഹായകമാകും.
പുതുതലമുറയിലെ കരിയർ സാധ്യതകളെയും സംരംഭകത്വത്തെയും കുറിച്ചു കുട്ടികളോട് സംവദിക്കാൻ ഹയർസെക്കൻഡറി വിദ്യാർത്ഥികൾ
ഈ പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് 29, 30 തീയതികളിൽ പന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ സന്ദർശിക്കാം.
Disha Higher Education Expo will start today.