കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ആർ.ടി.എ) 6-ാം മത് കോഴിക്കോട് ജില്ലാ സമ്മേളനം LDF കൺവീനർ ടി.പി രാമകൃഷ്ണൻ എം എൽ എ പേരാമ്പ്രയിൽ ഉദ്ഘാടനം ചെയ്തു.
പൊതു വിദ്യാലയങ്ങളിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ ശാസ്ത്രീയമായി പരിശീലിപ്പിക്കുന്ന സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ സ്ഥിര നിയമനം സമൂഹത്തിൻ്റെ ആവശ്യമാണ്.
ഇത് നടപ്പിലാക്കാൻ എല്ലാ ശ്രമങ്ങളും ഉണ്ടാകുമെന്ന് എൽ.ഡി.എഫ് കൺവീനർ ഉറപ്പു നൽകി. സമ്മേളനത്തിന് കെ.ആർ.ടി.എ ജില്ലാ പ്രസിഡണ്ട് ശ്രീകല ബി. അധ്യക്ഷത വഹിച്ചു.
ലിനി പി.എം രക്തസാക്ഷി പ്രമേയവും കീർത്തന അനുശോചനപ്രമേയവും അവതരിപ്പിച്ചു. കെ.ആർ.ടി.എ ജില്ലാസെക്രട്ടറി അഖിൽ കുമാർ എൽ.കെ. പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ജനൽ സെക്രട്ടറി കെ. കെ വിനോദൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
കെ.ആർ.ടി.എ സംസ്ഥാന സെക്രട്ടറി വി. സജിൻ കുമാർ,സംസ്ഥാന കമ്മറ്റിയംഗം സോഫിയ,KSTA സംസ്ഥാന നിർവാഹക സമിതി അംഗം ഷാജിമ.കെ, KSTA സംസ്ഥാന കമ്മറ്റിയംഗം സി. സതീശൻ,KSTA ജില്ലാ എക്‌സിക്യൂട്ടീവ് നിത.വി പി,CITU പേരാമ്പ്ര ഏരിയ സെക്രട്ടറി.കെ.സുനിൽ എന്നിവർ സംസാരിച്ചു.
അഖിൽ കുമാർ എൽ.കെ സ്വാഗതവും സ്റ്റെല്ല മാർഗരറ്റ് നന്ദിയും രേഖപ്പെടുത്തി.
ഭാരവാഹികളായി പുഷ്‌പൻ.എൻ. കെ ((പ്രസിഡൻ്റ്) ശ്രീകല.ബി.( സെക്രട്ടറി) സ്റ്റെല്ല മാർഗരറ്റ് ( ട്രഷറർ എന്നിവരെയും സഹഭാരവാഹികളായി അഖിൽകുമാർ എൽ.കെ, ഗോവിന്ദൻ ആർ (ജോയിൻ്റ് സെക്രട്ടറിമാർ) ജസ്‌ന.വി.വി, ദൃശ്യ.വി. എസ് (വൈസ് പ്രസിഡന്റുമാർ ) എന്നിവരെയും തെരഞ്ഞെടുത്തു.
Create post of Special Educator in public schools and provide immediate recruitment :KTA