ബാലുശേരി ബ്ലോക്ക് ക്ഷീരസംഗമം സ്വാഗത സംഘം രൂപവത്കരിച്ചു

ബാലുശേരി ബ്ലോക്ക് ക്ഷീരസംഗമം സ്വാഗത സംഘം രൂപവത്കരിച്ചു
Dec 1, 2024 02:24 PM | By Vyshnavy Rajan

കൂരാച്ചുണ്ട്: 2024-25 വർഷത്തെ ബാലുശ്ശേരി ബ്ലോക്ക് ക്ഷീര സംഗമം ഡിസംബർ 21 തിയ്യതി കല്ലാനോട് ക്ഷീരോത്പാദക സംഘത്തിൻ്റെ ആതിഥേയത്വത്തിൽ നടത്തപ്പെടുകയാണ്.

സ്വാഗത സംഘ രൂപീകരണയോഗം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. അനിത ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. ടി.എം ശശി അധ്യക്ഷത വഹിച്ചു.

മെമ്പർമാരായ എം.കെ വനജ, റംല മാടംവള്ളിക്കുന്നത്ത്, വി കെ ഹസിന, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ OK അമ്മദ്, വാർഡ് മെമ്പർ അരുൺ ജോസ്, ക്ഷീര വികസന ഓഫിസർ ആബിത വി.കെ, ഡയറി ഫാം ഇൻസ്ട്രക്ടർ റുമൈസ പി എം.,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ക്ഷീര സംഘം പ്രസിഡണ്ടുമാർ തുടങ്ങിയവർ സംസാരിച്ചു.

കല്ലാനോട് ക്ഷീര സംഘം പ്രസിഡണ്ട് സണ്ണി ജോസഫ് സ്വാഗതവും സംഘം ഡയറക്ടർ ജോബി തോമസ് നന്ദിയും പറഞ്ഞു. M.പ്രദോഷ്, സോഫി സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.

ബഹു.എം.പി. ശ്രീ എം.കെ. രാഘവൻ, ബഹു. എം.എൽ.എ അഡ്വ. കെ. എം. സച്ചിൻ ദേവ്, ബഹു. ബ്ലോക്ക് പ്രസിഡണ്ട്. ശ്രീമതി. വി. കെ. അനിത എന്നിവർ രക്ഷാധികാരികളായും കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പോളി കാരക്കട ചെയർമാനായും ക്ഷീരവികസന ഓഫിസർ ശ്രീമതി ആബിത പി.കെ. ജനറൽ കൺവീനറായും വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.




Balushery Block Ksheerasangam Swagata Sangam formed

Next TV

Related Stories
പി.സി രാധാകൃഷ്ണന്‍ അനുസ്മരണം; ജൂലൈ 27 ന് കൂട്ടാലിടയില്‍

Jul 7, 2025 03:03 PM

പി.സി രാധാകൃഷ്ണന്‍ അനുസ്മരണം; ജൂലൈ 27 ന് കൂട്ടാലിടയില്‍

ഡികെടിഎഫ് മുന്‍ സംസ്ഥാന പ്രസിഡന്റും രാഷ്ട്രീയ സാമൂഹിക കായിക രംഗങ്ങളിലെ നിറസാന്നിധ്യവും...

Read More >>
 പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കലും

Jun 23, 2025 02:55 PM

പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കലും

ബാലുശ്ശേരി നിയോജകമണ്ഡലം പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കല്‍ ചടങ്ങും...

Read More >>
ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

Jun 18, 2025 01:54 PM

ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

നമ്മുടെ സമൂഹത്തെ പ്രത്യേകിച്ച് യുവതലമുറയെ വളരെ ഭയാനകരമായ അവസ്ഥയിലേക്ക് തള്ളിവിടുന്ന മാരകമായ മയക്കുമരുന്ന്, രാസ ലഹരി വസ്തുക്കളുടെ...

Read More >>
ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Jun 14, 2025 01:43 PM

ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍...

Read More >>
തിബിയാന്‍ പ്രീ സ്‌കൂള്‍ ഇഖ്‌റദിന  പ്രവേശനോത്സവം

Jun 11, 2025 09:33 PM

തിബിയാന്‍ പ്രീ സ്‌കൂള്‍ ഇഖ്‌റദിന പ്രവേശനോത്സവം

പറമ്പിന്റെ മുകള്‍ സലാഹുദ്ദീന്‍ മദ്രസയില്‍ പ്രവര്‍ത്തിക്കുന്ന തിബിയാന്‍ പ്രീ സ്‌കൂള്‍ ഇഖ്‌റദിന പ്രവേശനോത്സവം...

Read More >>
യൂണിഡോസ് എഡ്യൂ ഹബ് ബാലുശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

Jun 7, 2025 02:24 PM

യൂണിഡോസ് എഡ്യൂ ഹബ് ബാലുശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

കോളേജ് അഡ്മിഷന്‍ രംഗത്ത് 18 വര്‍ഷത്തിലധികമായി പരിചയ സമ്പത്തുള്ള മാനേജ്മെന്റ് നയിക്കുന്ന യൂണിഡോസ് എഡ്യൂ ഹബ്...

Read More >>
News Roundup






https://balussery.truevisionnews.com/ //Truevisionall