കട്ടിപ്പാറ : കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് കേരളോത്സവം വോളിബോൾ ടൂർണമെന്റിൽ ഗോൾഡൻ സ്റ്റാർ കന്നൂട്ടിപ്പാറ ചാമ്പ്യന്മാരായി.ഗ്രാമോദയ ചമൽ റണ്ണർ അപ്പായി.
വടക്കുമുറി ലാസിയോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആയിരുന്നു ടൂർണമെന്റ് സംഘടിപ്പിച്ചത്.
ചാമ്പ്യന്മാരായ ഗോൾഡൻ സ്റ്റാർ കന്നൂട്ടിപ്പാറക്ക് കട്ടിപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജിത ഇസ്മായിൽ ചാമ്പ്യൻ ട്രോഫി നൽകി. റണ്ണർ അപ്പായ ഗ്രാമോദയ ചമൽ ടീമിന് കേരളോത്സവം പഞ്ചായത്ത് കോർഡിനേറ്റർ പി എം നഈം റണ്ണർ ട്രോഫി നൽകി.
ലാസിയോ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബിനായി ജാബിർ വേണാടി, നസീഫ് വടക്കുമുറി തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
Golden Star Kannutipara became champions in Kattipara Grama Panchayat Keralaotsavam volleyball tournament