അരിക്കുളം : കെ പി എം എസ് എം ഹയർ സെക്കന്ററി സ്കൂളിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ നടത്തിവരുന്ന സൗജന്യ ഏകദിന കരിയർ വ്യക്തിത്വ വികസന ക്യാമ്പ് സംഘടിപ്പിച്ചു.
കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ ക്ഷേമ സെൽ പേരാമ്പ്ര പ്രിൻസിപ്പൽ ഡോ. മുഹമ്മദ് അബ്ദുൽ ജമാൽ മുഖ്യാതിഥിയായി.
അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഏ എം സുഗതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
എം വി . സക്കറിയ , മുഹമ്മദ് ഫൈസൽ എം.പി , എന്നിവർ വിദ്യാർത്ഥികൾക്കായി സെഷനുകൾ കൈകാര്യം ചെയ്തു. വാർഡ് മെമ്പർ എം വി നജീഷ് കുമാർ , നജ്മ ആർ കെ രജിന്ദ സി നിജീഷ് വി.എം ദിവ്യ ഡി എസ് , നസീറ യൂനുസ് , സുധ കെ.പി എന്നിവർ സംസാരിച്ചു.
എം.എസ് ദിലീപിൻ്റെ നേതൃത്വത്തിൽ സംഗീത വിരുന്നും നടന്നു. പ്രിൻസിപ്പൽ ഇൻചാർജ് രേഖ എ എം സ്വാഗതവും ഷഫീഖ് അലി നന്ദിയും പറഞ്ഞു
KPMSM organized a free one-day career personality development camp at the Higher Secondary School