---
title: "കൊടുവള്ളി, തിരുവമ്പാടി മണ്ഡലം ഹജ്ജ്  സാങ്കേതിക പഠന ക്ലാസ്  നാളെ"
english_title: "Koduvalli, Tiruvambadi Mandal Hajj Technical Study Class tomorrow"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/253491/koduvalli-tiruvambadi-mandal-hajj-technical-study-class-tomorrow"
published_at: "2024-12-02T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674de5b05639f_0000_ATTACH__.jpg"
keywords: []
---

# കൊടുവള്ളി, തിരുവമ്പാടി മണ്ഡലം ഹജ്ജ്  സാങ്കേതിക പഠന ക്ലാസ്  നാളെ

> **Lead Summary:** താമരശ്ശേരി : സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ അടുത്ത വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് തെരഞ്ഞെടുക്കപ്പെട്ട കൊടുവള്ളി , തിരുവമ്പാടി നിയോജക മണ്ഡലങ്ങളിലെ ഹാജിമാര്‍ക്കുള്ള ഒന്നാം ഘട്ട ഹജ്ജ് സാങ്കേതിക പഠന ക്ലാസ് നാളെ ( ചൊവ്വ ) കോരങ്ങാട് എം പി ഹാളില്‍ വെച്ച് നടക്കും.

## Article Content

താമരശ്ശേരി : സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ അടുത്ത വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് തെരഞ്ഞെടുക്കപ്പെട്ട കൊടുവള്ളി , തിരുവമ്പാടി നിയോജക മണ്ഡലങ്ങളിലെ ഹാജിമാര്‍ക്കുള്ള ഒന്നാം ഘട്ട ഹജ്ജ് സാങ്കേതിക പഠന ക്ലാസ് നാളെ ( ചൊവ്വ ) കോരങ്ങാട് എം പി ഹാളില്‍ വെച്ച് നടക്കും.

ക്ലാസുകള്‍ക്ക് സംസ്ഥാന ഹജ്ജ് ട്രൈനിംഗ് ഓര്‍ഗനൈസര്‍ പി കെ ബാപ്പു ഹാജി , സ്റ്റേറ്റ് ഫാക്കല്‍റ്റി യു പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കും ചടങ്ങില്‍ ജന പ്രതിനിധികളും ഹജ്ജ് കമ്മറ്റി അംഗങ്ങളും ഹജ്ജ് ഒഫീഷ്യല്‍സും സംബന്ധിക്കും .

2025 വര്‍ഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവരും ഒന്ന് മുതല്‍ മുവ്വായിരം വരെ വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും പഠന ക്ലാസില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് കോഴിക്കോട് ജില്ലാ ഹജ്ജ് ട്രൈനിംഗ് ഓര്‍ഗനൈസര്‍ നൗഫല്‍ മങ്ങാട് അറിയിച്ചുകൂടുതല്‍ വിവരങ്ങള്‍ക്ക് മണ്ഡലം ഹജ്ജ് ട്രൈനിംഗ് ഓര്‍ഗനൈസര്‍മാരുമായി ബന്ധപ്പെടാം.

കൊടുവള്ളി : സൈതലവി എൻ പി – 9495858962 തിരുവമ്പാടി : അബു ഹാജി മയൂരി - 9495636426

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/253491/koduvalli-tiruvambadi-mandal-hajj-technical-study-class-tomorrow)