പൂനൂർ : പൂനൂർ ടൗണിലെ സീബ്രാ ലൈനുകൾ കാണാൻ പറ്റാത്ത വിധം മായ്ഞ്ഞ് പോയതിനാൽ അപകടസാധ്യത കൂടുതലാണെന്നും വളരെ പെട്ടെന്ന് പൂർവ്വസ്ഥിതിയിലേക്ക് മാറ്റണമെന്നും പൂനൂർ സലഫി സെൻ്ററിൽ സമാപിച്ച വിസ്ഡം സ്റ്റുഡൻ്റ്സ് മണ്ഡലം കൗൺസിൽ ആവശ്യപ്പെട്ടു.
ദിനേന നൂറ് കണക്കിന് കുട്ടികളാണ് ഈ ക്രോസിംഗ് ഉപയോഗപ്പെടുത്തുന്നത്. രാവിലെയും വൈകുന്നേരവും ടൗൺ ജംഗ്ഷനിലുണ്ടാവുന്ന ട്രാഫിക് ബ്ലോക്ക് ഒഴിവാക്കുന്നതിന് രണ്ട് സ്ഥിരം പോലീസുകാരെ നിയമിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
വിസ്ഡം യൂത്ത് ജില്ലാ ട്രഷറർ സി.പി സജീർ കൗൺസിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വി.കെ ബാസിം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ ആദിൽ അമീൻ വിഷയാവതരണം നടത്തി.
ഡിസംബർ 21 ന് മണ്ഡലം ബാല സമ്മേളനം സംഘടിപ്പിക്കാൻ കൗൺസിൽ തീരുമാനിച്ചു. ഡിസംബർ 25 ന് നാദാപുരത്ത് നടക്കുന്ന ജില്ലാ വിദ്യാർത്ഥി സമ്മേളനം, പെരിന്തൽമണ്ണയിൽ നടക്കുന്ന കേരള സ്റ്റുഡൻ്റ്സ് കോൺഫറൻസ് എന്നിവ വിജയിപ്പിക്കാനാവശ്യമായ പ്രവർത്തനങ്ങൾക്ക് കൗൺസിൽ രൂപം നൽകി.
കെ നിഹാൽ റഹ്മാൻ,സി.പി അബ്ദുല്ല അമീൻ, പി.എം സർജാസ്, സി.പി. മുഹമ്മദ് അസ്‌ലം, സി പി സബാഹ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
Zebra line at Punoor should be restored -Wisdom Students