താമരശ്ശേരി : താമരശ്ശേരി ഗ്രാമ പഞ്ചായത്ത് കേരളോത്സവം ക്രിക്കറ്റ് ടൂർണമെന്റിൽ ഏതൻസ് പരപ്പൻപൊയിൽ ചാമ്പ്യന്മാരായി.
ചുങ്കം അബ്ബാ ഹിൽസ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് 16 ടീമുകൾ പങ്കെടുത്ത താമരശ്ശേരി പഞ്ചായത്ത് കേരളോത്സവം ക്രിക്കറ്റ് ടൂർണമെൻ്റിൻ്റെ ഫൈനലിൽ അസർ മാട്ടായിയെ തോൽപ്പിച്ചു ഏതൻസ് പരപ്പൻപൊയിൽ ചാമ്പ്യന്മാരായി.
ചാമ്പ്യന്മാർക്കുള്ള ട്രോഹി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാ ബീവിയും റണ്ണേഴ്സ് ട്രോഫി മെമ്പർ വല്ലിയും വിതരണം ചെയ്‌തു. അസ്‌ലം പി സി ,സജീർ,മനാഫ്, ഷമ്മാസ്, സാദിഖ്,ഷഫീക് കുട്ട,റോഷൻ,ജിതിൻ, ഉവൈസ്, അർജുൻ, സാദിഖ് വിച്ചു എന്നിവരാണ് വിജയിച്ച ടീമിലെ അംഗങ്ങൾ
Athens Parapanpoi became champions in Thamarassery Grama Panchayat Keralaotsavam cricket tournament