ബാലുശ്ശേരി : ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിനു ബാലുശ്ശേരി ഹൈസ്കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റ് മത്സരത്തോടെ തുടക്കം.
മത്സരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു.
യൂത്ത് കോർഡിനേറ്റർ പി സനൂപ്, ക്ലബ് ഭാരവാഹി ജിജോ , ഉമർ മുതുവത്ത് തുടങ്ങിയവർ സംസാരിച്ചു മത്സരത്തിൽ പെഗൻസ് പുത്തൂർവട്ടം ഫൈറ്റേഴ്‌സ് കാഞ്ഞിക്കാവിനെ പരാജയപെടുത്തി വിജയികളായി.
വിജയികൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. നവംബർ 30 മുതൽ ഡിസംബർ 8 വരെ വിവിധ മത്സരങ്ങൾ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വച്ചു നടക്കും.
Balushery Gram Panchayat Kerala festival begins