പേരാമ്പ്ര : കായണ്ണ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് സീനേജേഴ്സ് ഫാമിലി മീറ്റ് കായണ്ണ ദഅവ സെൻററിൽ നടന്നുഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീബ ഉദ്ഘാടനം ചെയ്തു.
സാമൂഹിക ക്ഷേമകാര്യ സമിതി ചെയർ പേഴ്സൺ ബിൻഷ മുഖ്യ പ്രഭാഷണം നടത്തി.80 വയസ്സിനു മേലെയുള്ള ആറോളം പേരെ ആദരിക്കുകയും,കിടപ്പുരോഗികളായ ആറുപേർക്ക് സാമ്പത്തിക സഹായം വിതരണം ചെയ്യുകയും ചെയ്തു.
പ്രകൃതി മില്ലറ്റ് ഫുഡിന്റെയും,എൻഎസ്എസിന്റെയും സംയുക്താഭിമുഖ്യത്തിൽ പതിനാലോളം പോഷകാഹാര കിറ്റുകൾ കിടപ്പുരോഗികൾക്ക് വിതരണം ചെയ്തു.
ചടങ്ങിന് ആശംസ അർപ്പിച്ചുകൊണ്ട് വാർഡ് മെമ്പർ സുലൈഖ,ഏഴാം വാർഡ് മെമ്പർ ജയപ്രകാശ്,വാർഡ് കൺവീനർ അബ്ദുസ്സലാം മാസ്റ്റർ,എന്നിവർ സംസാരിച്ചു.
പ്രസിഡൻറ് സത്യനാരായണൻെറഅധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി അസീസ് കെ ടി സ്വാഗതവും ട്രഷറർ കുഞ്ഞബ്ദുള്ള വിസി നന്ദിയും പറഞ്ഞു.തുടർന്ന് നടന്ന സുരേഷ് ബാബു മാസ്റ്ററുടെ മോട്ടിവേഷൻ ക്ലാസ്സ് ശ്രദ്ധേയമായി.
Conducted family meet and aid distribution to inpatients.