നടുവണ്ണൂർ : കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലധികമായി കോട്ടൂരിന്‍റെ ഗ്രാമീണ വഴികള്‍ക്ക് സുപരിചിതനാണ് ഗ്രാമവാസികള്‍ക്ക് ദൂതുമായെത്തുന്ന അവരുടെ സ്വന്തം പോസ്റ്മാൻ രാഘവൻ.
കത്തുകളുമായുള്ള ' ശിപായി ' രാഘവേട്ടൻ്റെ ഈ പ്രയാണം തുടങ്ങിയിട്ട് മുപ്പത്തിയാറ് വർഷങ്ങളാവുന്നു.
നാളെ മുതൽ (6/12/24) പോസ്‌റ്റമാനെന്ന ഡെസിഗ്‌നേഷനില്‍ നിന്നും മാറി ഇദ്ദേഹം റിട്ടയേര്‍ഡ് പോസറ്റ്മാന്‍ ആകും.
1988 ഡിസംബറിലാണ് കോട്ടൂർ പോസ്‌റ്റ് ഓഫിസിൽ പോസ്റ്റ്മാൻ തസ്തികയിൽ ജോലിയിൽ പ്രവേശിച്ചത്.
കോട്ടൂർ പോസ്റ്റോഫിസ് പരിധിയിലെ ഓരോ കുടുംബങ്ങളുടെയും സന്തോഷത്തിലും സങ്കടങ്ങളിലുമെല്ലാം പങ്കാളിയാണ് അവരുടെ സ്വന്തം പോസ്റ്റ്മാൻ രാഘവൻ.
പ്രദേശത്തെ ജനകീയ പ്രശ്‌നങ്ങളിലെല്ലാം സജീവമായ ഇടപെടലുകൾ നടത്തുന്ന പൊതു പ്രവർത്തകൻ കൂടിയാണ് അദ്ദേഹം. ഇപ്പോള്‍ കോട്ടൂരിലെ ഏത് കൊച്ചുകുട്ടികള്‍ക്കും സുപരിചിതനാണ് ഇദ്ദേഹം.
ഈ 65-ാം വയസിലും തൻ്റെ പ്രവർത്തന പരിധിയിലുള്ള എല്ലാ വീടുകളിലും ദിവസത്തിൽ ഒരു തവണയെങ്കിലും എത്തിപ്പെടാൻ രാഘവൻ ശ്രമിക്കാറുണ്ട്.
ഓരോ കത്തിലും ഓരോ ജീവിതമുണ്ടെന്നാണ് രാഘവേട്ടൻ വിശ്വസിക്കുന്നത് അതുകൊണ്ട് തന്നെ നാളിതു വരെ എല്ലാ കത്തുകളും കൃത്യമായി ഉടമസ്ഥരിൽ എത്തിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം വിരമിക്കുന്നത്.
പോസ്റ് ഓഫീസിലും പുറത്തും എന്ത് സഹായത്തിനും മുന്നിലുണ്ടാവുന്ന തങ്ങളുടെ സ്വന്തം പോസ്റ്മാനു നല്ല രീതിയിലുള്ള യാത്രയയപ്പ് നൽകാനൊരുങ്ങുകയാണ് കോട്ടൂരിലെ ജനങ്ങൾ.
ജന സമ്പർക്കം ജീവിതത്തിൻ്റെ ഭാഗമായിത്തീർന്നതിനാൽ റിട്ടയർമെൻ്റിന് ശേഷം പൊതു പ്രവർത്തനത്തിൽ സജീവമാകാനാണ് രഘവേട്ടൻ്റെ തീരുമാനം.
For thirty-six years of letter walking pause; Couture's very own 'postman' steps down.