അന്യായമായ വൈദ്യുതി നിരക്ക് വർദ്ധനവ് പിൻവലിക്കണം; യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി

അന്യായമായ വൈദ്യുതി നിരക്ക് വർദ്ധനവ് പിൻവലിക്കണം; യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി
Dec 10, 2024 11:06 PM | By Vyshnavy Rajan

മേപ്പയ്യൂർ : നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവിൽ നട്ടം തിരിയുന്ന കേരള ജനതക്കുമേൽ അന്യായമായ വൈദ്യുതി നിരക്ക് വർദ്ധനവ് അടിച്ചേൽപ്പിച്ച് സാധാരണക്കാരെ പൊറുതിമുട്ടിക്കുന്ന കേരള സർക്കാർ നടപടിക്കെതിരെ യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എസ്.ഇ.ബി ഓഫീസ് മാർച്ചും കൂട്ടധർണ്ണയും സംഘടിപ്പിച്ചു.

ധർണ്ണ ജില്ലാ കോൺ കമ്മിറ്റി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു.

നിരക്ക് വർദ്ധനവ് ഉടൻ പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് യു.ഡി.എഫ് നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ചെയർമാൻ പറമ്പാട്ട് സുധാകരൻ അധ്യക്ഷത വഹിച്ചു.

യു. ഡി എഫ് കൺവീനർ കമ്മന അബ്ദുറഹ്മാൻ, കെ.പി. രാമചന്ദ്രൻ, എം.എം. അഷ്റഫ് , മേപ്പയ്യൂർ കുഞ്ഞികൃഷ്ണൻ , എം.കെ. അബ്ദുറഹ്മാൻ, കെ.പി. വേണുഗോപാൽ, ഇല്ലത്ത് അബ്ദുറഹ്മാൻ, ആ ന്തേരി ഗോപാലകൃഷ്ണൻ, മുജീബ് കോമത്ത്, ശ്രീ നിലയം വിജയൻ, റാബിയ എടത്തിക്കണ്ടി, ഇ.കെ. മുഹമ്മദ് ബഷീർ, സി.പി. നാരായണൻ, സി. എം.ബാബു, ഷബീർ ജന്നത്ത്, ഫൈസൽ ചാവട്ട്, കെ.പി.രാധാമണി സംസാരിച്ചു.

സറീന ഒളോറ, ആർ. കെ. ഗോപാലൻ,റിഞ്ചു രാജ് എടവന , ആർ കെ. രാജീവൻ, കിഴ്പോട്ട് അമ്മത്, കീഴ്പോട്ട് പി.മൊയ്തി , പെരുമ്പട്ടാട്ട് അശോകൻ, പി.കെ. രാഘവൻ, ടി.കെ. അബ്ദു റഹ്മാൻ, സഞ്ജയ് കൊഴുക്കല്ലൂർ, വാസു അമ്പാടി, കൂനിയത്ത് നാരായണൻ, മല്ലിക , ജിഷ നേതൃത്വം നൽകി

Unfair electricity rate hike should be withdrawn; UDF Mappayyur Panchayat Committee

Next TV

Related Stories
അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

May 8, 2025 03:39 PM

അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

ആര്‍ജെഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനമുള്‍പ്പെടെയുള്ള...

Read More >>
സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

May 7, 2025 04:29 PM

സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

ബാലുശ്ശേരി ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ജിവിഎച്ച് എസ്എസ്...

Read More >>
കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

May 6, 2025 11:51 PM

കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയതിന് വടക്കെ നെല്ലിയോട്ട് കണ്ടി വീട്ടില്‍ ഷൈജു...

Read More >>
ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

Apr 22, 2025 03:54 PM

ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിലും യുവതിയെ...

Read More >>
 എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Apr 14, 2025 01:54 AM

എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

ബാലുശ്ശേരി പൊലീസ് പ്രതികളെയും ഇവരുടെ വാഹനവും കസ്റ്റഡിയില്‍...

Read More >>
ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

Apr 12, 2025 02:16 PM

ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍...

Read More >>
Top Stories

News Roundup

Entertainment News