പേരാമ്പ്ര : പെൻഷനേഴ്സ് സമ്മേളനം പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്റ് ഇ.പി. രാജൻ്റെ അദ്ധ്യക്ഷതയിൽ കോഴിക്കോട്ജില്ലാ ജോ:സെക്രട്ടറി ബാലചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് സുരേന്ദ്രൻ പുതിയെടത്ത് മുഖ്യപ്രഭാഷണം നടത്തി. ആശംസകൾ അർപ്പിച്ചു കൊണ്ട് പെൻഷനേ ഴ്സ് സംഘ് ജില്ല സമിതി അംഗം

പി.സി. സുരേന്ദ്രനാഥ് , ബി.എം.എസ് ജില്ലജോയിൻ സെക്രട്ടറി എം സി ശശീന്ദ്രൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
കെ വി ചന്ദ്രൻ,സി.ടി. ഗംഗാധര കുറുപ്പ്, എൻ. ചോയി മാസ്റ്റർ, കമലബാലകൃഷ്ണൻ കെ.പി. ഗംഗാധരൻ, തുടങ്ങിയവർസംസാരിച്ചു.
പേരാമ്പ്ര ബ്ലോക്ക് സെക്രട്ടറി എം. വാസു സ്വാഗതവും, ജോ:സെക്രട്ടറി പി.കെ സി. ബാലകൃഷ്ണൻ നന്ദി പറഞ്ഞു.
കുടിശ്ശിഖ ക്ഷാമബത്ത ഗഡു അനുവദിക്കുക. കാലാനുസൃതമായ പെൻഷൻ തുക വർദ്ധിപ്പിക്കുക ,മെഡിസെപ്പ് ആനുകൂല്യങ്ങൾ എല്ലാ ആശുപത്രികളിലും പൂർണ്ണമായും ലഭ്യമാക്കുക, എന്നീ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു .
Bereavement allowance should be allowed -Kerala State Pensioners Sangh