അത്തോളി : അനുവദിച്ച സമയങ്ങളിൽ അല്ലാതെ അത്തോളി പോലീസ് സ്റ്റേഷനിൽ ഏർപ്പെടുത്തിയ പുസ്തകത്തിൽ കുറ്റ്യാടി ബസ്സുകൾ ഒപ്പ് ഇടുന്നത് ( പഞ്ചിംഗ് ) അവസാനിപ്പിക്കുക , പോലീസ് സ്റ്റേഷനിലോ പുതിയ സ്റ്റാൻഡിലോ പഞ്ചിംഗ് മെഷിൻ സ്ഥാപിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് അത്തോളി - ഉള്ളിയേരി ബസ് തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി ധർണ്ണ നടത്തി.

സ്റ്റേഷന് മുൻപിൽ നടന്ന ധർണ്ണ കോർഡിനേഷൻ കമ്മിറ്റി പ്രസിഡണ്ട് വി എം അനുരാഗ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി റിയാസ് വരദാനം അധ്യക്ഷത വഹിച്ചു.
ലോക്കൽ ബസ് നടത്തുന്നത് പോലെ പെർമിറ്റ് പ്രകാരവും ടൈംഷീറ്റിൽ അനുവദിച്ച സമയങ്ങളിലും കുറ്റ്യാടി ബസ് സർവീസ് നടത്തുക, കുറ്റ്യാടി ലിമിറ്റഡ് ബസുകളുടെ അമിത വേഗത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുമാണ് ധർണ്ണ നടത്തിയത്.
12 ഓളം ബസ് ഉടമകളും 38 ഓളം തൊഴിലാളികളും ഉൾപ്പെട്ട കോർഡിനേഷൻ അംഗങ്ങൾ ധർണയിൽ പങ്കെടുത്തു.
കുറ്റാടി റൂട്ടിലോടുന്ന ലിമിറ്റഡ് ബസ് സമയക്രമം പാലിക്കാതെ കെ എസ് ആർ ടി സി ബസ്സുമായി മത്സരിച്ചാണ് അപകടം വരുത്തുന്നതിന് പ്രധാന കാരണമെന്ന് കോർഡിനേഷൻ കമ്മിറ്റി ആരോപിച്ചു.
പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെങ്കിൽ കളക്ട്രേറ്റ് , ആർ ടി ഒ ഓഫിസുകൾക്ക് മുൻപിൽ പ്രക്ഷോഭം വ്യാപിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം.
ധർണ്ണക്ക് ശേഷം അത്തോളി പോലീസ് ഇൻസ്‌പെക്ടറുമായി കോർഡിനേഷൻ കമ്മിറ്റി പ്രതിനിധികൾ ചർച്ച നടത്തി.
Atholi-Ullieri bus workers coordination committee staged dharna