താമരശ്ശേരി : താമരശ്ശേരി അണ്ടോണ റോഡിൽ കുറ്റ്യാക്കിൽ വെച്ച് സ്കൂട്ടറിൽ ഇടിച്ച് യാത്രക്കാരന് പരുക്കേൽപ്പിച്ച് നിർത്താതെ പോയ ആഷ് കളറിലുള്ള വാഹനം പോലീസ് തിരയുന്നു.
കാറിൻ്റെ മുൻവശം വലതുഭാഗത്തെ ബംബർ തകർന്നിട്ടുണ്ട്. സ്കൂട്ടർ പൂർണമായും തകർത്താണ് കാർ നിർത്താതെ പോയത്.
വാഹനത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താമരശ്ശേരി ട്രാഫിക് പോലിസിൽ അറിയിക്കുക.
Searching for a vehicle that crashed into a scooter in Thamarassery