കൂരാച്ചുണ്ട് : കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ബാലുശേരി ഡിവിഷൻ സമ്മേളനത്തിന്റെ ഭാഗമായി കൂരാച്ചുണ്ട് കോഴിപറമ്പിൽ ചെങ്ങോട്ടുമ്മൽ ദേവിയുടെ വീട് വൈദ്യുതീകരിച്ച് കണക്ഷൻ നൽകി ജീവനക്കാർ.
സ്വിച്ച് ഓൺ കൂരാച്ചുണ്ട് പഞ്ചായത്ത് മെമ്പർ എൻ ജെ ആൻസമ്മ നിർവഹിച്ചു. വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എം കെ ലാലു അധ്യക്ഷനായി.
ഡിവിഷൻ സെക്രട്ടറി കെ ഉദയകുമാർ, സിപിഐ എം ഏരിയാ കമ്മിറ്റി അംഗം വി ജെ സണ്ണി, കോഴിപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി സുഗുണൻ കറ്റോടി, അസിസ്റ്റന്റ് എൻജിനിയർ വിനോദ്‌കു മാർ, കെ ശ്രീകാന്ത് പി ദിജീഷ്, കെ ഷൈൻ എന്നിവർ സംസാരിച്ചു. പി എം അജേ ഷ് സ്വാഗതവും എൻ എം ഷിബു നന്ദിയും പറഞ്ഞു.
KSEB employees electrified the house