എലത്തൂർ : എലത്തൂർ എച്ച്.പി.സി.എൽ ഇന്ധന ചോർച്ച സമഗ്രമായ അന്വേഷ ണം വേണം ഡി.സി. സി എലത്തൂർ ഡിസൽ പ്ലാൻ്റിലെ ഇന്ധന ചോർച്ചയെ പറ്റി സമഗ്ര മായ അന്വേഷണം വേണമെന്നും സ്റ്റോപ്പ് മെമ്മോ നൽകണ മെന്നും ജനവാസ മേഖലയിലെ പ്ലാൻ്റ് അടച്ചു പൂട്ടണ മെന്നും ന്യൂ നളന്ദ ഓഡിറ്റോറിയത്തിൽ ചേർന്ന ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു.
എൻവയോൺ മെൻ്റ് വകുപ്പ് അനുസ രിച്ച് കേസ്സ് എടക്കണമെന്നും ആവശ്യപ്പെട്ടു വർധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കുക കോട്ടുളി തണ്ണിത്തടവും കണ്ടലുകൾ സംരക്ഷിക്കുക, കണ്ടൽ കാടുകൾ നശിപ്പിച്ച വരുടെ പേരിൽ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ഡി. സി. സി പ്രസിഡണ്ട് അഡ്വ കെ. പ്രവീ ൺകുമാർ. അധ്യക്ഷതവഹിച്ചു കെ.പി.സി. സി ജനറൽ സെക്രട്ടറിമാരായ അഡ്വ കെ. ജയന്ത് അഡ്വ. പി.എം നിയാസ് മുൻ ഡിസിസി പ്രസിഡണ്ട് കെ.സി. അബു ഡി.സി.സി. ഭാരവാഹികളായ പി.എം. അബ്ദുറ ഹിമാൻ അഡ്വ. എം. രാജൻകെ.കെ.വിനോദൻ ദിനേഷ് പെരുമ ണ്ണ രാജേഷ് കീഴരി യുർ പ്രമോദ് കക്കട്ടിൽ ഐ.പി. രാജേഷ് സംസാരിച്ചു
Elathur HPCL fuel spill needs thorough probe - DCC