മേപ്പയ്യൂർ : പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് സന്നദ്ധ സേന വിംങ്ങ് ബി.എൽ.എസ് ഏൻ്റ് ട്രോമ മാനേജ്‌മെൻ്റ് ട്രെയിനിങ്ങ് ക്യാമ്പ് മേപ്പയ്യൂർ ടി.കെ കൺവെൻഷൻ സെൻ്ററിൽ ജില്ലാ മുസ്‌ലിം ലീഗ് ജന:സെക്രട്ടറി ടി.ടി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.
മണ്ഡലം വനിതാ ലീഗ് പ്രസിഡൻ്റ് ഷർമിന കോമത്ത് അധ്യക്ഷയായി. സന്നദ്ധസേന കോർഡിനേറ്റർ എം.കെ.സി കുട്യാലി പദ്ധതി വിശദീകരണം നടത്തി.
ടി.പി മുഹമ്മദ്, കമ്മന അബ്ദുറഹിമാൻ, എം.എം അഷറഫ്, മുജീബ് കോമത്ത്, സയ്യിദ് അയിനിക്കൽ, റാഫി കക്കാട്ട്, വഹീദ പാറേമ്മൽ, സൽമ നന്മനക്കണ്ടി, പി കുഞ്ഞയിഷ, സീനത്ത് തറമൽ, സീനത്ത് വടക്കയിൽ എന്നിവർ സംസാരിച്ചു.
ആസ്റ്റർ മിംസ് എമർജൻസി മെഡിസിൻ ഡിപ്പാർട്ട്മെൻ്റ് ട്രെയിനിംങ്ങ് കോർഡിനേറ്റർ ഡോ:എം പി മുനീർ, ട്രോമ മാനേജ്മെൻ്റ് ഇൻ്റർ നാഷണൽ ഫൗണ്ടേഷൻ ടീം അംഗം പി.പി സജിത്, ഇ.എം സി.ടി ട്രെയിനർമാരായ എ സറീന, സി ഷിംന, പാമ്പുപിടുത്ത വിദഗ്ദൻ സുരേന്ദ്രൻ കരിങ്ങാട് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
Perampra Mandal Women's League Voluntary Force Training Camp