പേരാമ്പ്ര : പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ സംരംഭങ്ങൾ ആരംഭിക്കാൻ താല്പര്യമുള്ള സംരംഭകർക്ക് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. പി. ബാബു പരിപാടി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാത്തുമ്മ ടീച്ചർ അദ്ധ്യക്ഷ്യം വഹിച്ച ചടങ്ങിൽ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സജീവൻ മാസ്റ്റർ, ആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ രജിത കെ. പി
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി. .പി. ഖാദർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. ടി അഷറഫ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബ്ലോക്ക് വ്യവസായ വികസന ഓഫീസർ വിശ്വൻ കോറോത്ത് സ്വാഗതം പറഞ്ഞു.
പേരാമ്പ്ര ഗ്രാമപഞ്ചായത്ത് EDE, പ്രേം ജിഷ്ണു നന്ദി പറഞ്ഞു. തുടർന്ന് സംരംഭകത്വ സാദ്ധ്യതകൾ സംബന്ധിച്ച് പി. എം. ലുഖ് മാൻ അരീക്കോട്, വ്യവസായ വകുപ്പ് പദ്ധതികളും സേവനങ്ങളും സംബന്ധിച്ച് മേലടി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ വിപിൻ ദാസ്. പി., ബാങ്കിംഗ് നടപടികൾ സംബന്ധിച്ചു പേരാമ്പ്ര ബ്ലോക്ക് FLC അൽഫോൻസ, PMFME പദ്ധതി സംബന്ധിച്ച് ജില്ലാ റിസോഴ്സ് പേഴ്സൻ ലത. ടി.വി. എന്നിവർ ക്ലാസുകൾ നടത്തി
Entrepreneurship workshop organized under the auspices of Perampra Block Panchayat and Department of Industry and Commerce