അത്തോളിയിൽ കനാൽ റോഡ് ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു

അത്തോളിയിൽ കനാൽ റോഡ് ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു
Dec 12, 2024 10:23 PM | By Vyshnavy Rajan

അത്തോളി : കുനിയിൽ കടവ് - പോലീസ് സ്റ്റേഷൻ കനാൽ റോഡിൻ്റെ ആദ്യ ഘട്ട പ്രവർത്തി ഉദ്ഘാടനം സച്ചിൻ ദേവ് എം എൽ എ നിർവ്വഹിച്ചു.

എന്നാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെയും റോഡ് കടന്ന് പോകുന്ന 12 ആം വാർഡ് മെമ്പറുടെയും അസാന്നിധ്യത്തിൽ റോഡ് ഉദ്ഘാടനം നടത്തിയതിൽ കോൺഗ്രസ് പ്രതിഷേധിച്ചു.

എം എൽ എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച റോഡാണെങ്കിലും പഞ്ചായത്ത് പ്രസിഡണ്ടിനെ പങ്കെടുപ്പിച്ച് വേണം ഇത്തരം ചടങ്ങ് നടത്തേണ്ടത് , എന്നാൽ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജനും സ്ഥിരം സമിതി അധ്യക്ഷ കൂടിയായ 12 ആം വാർഡ് മെമ്പർ എ എം സരിതയും കിലയിൽ പരിശീലനത്തിന് പോയി എന്ന കാരണം പറഞ്ഞാണ് പഞ്ചായത്ത് ഭരണ സമിതിയെ അവഗണിച്ചതെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുനിൽ കൊളക്കാട് ആരോപിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സ്ഥലത്ത് ഇല്ലെങ്കിൽ വൈസ് പ്രസിഡണ്ടിനെ പങ്കെടുപ്പിക്കാമായിരുന്നു.

റോഡ് കമ്മിറ്റി കൺവീനർ ക്ഷണിക്കാൻ വന്നപ്പോൾ കിലയിൽ പരിശീലനത്തിൻ്റെ പോകുന്നതിന്റെ വിവരം അറിയിച്ചിരുന്നു.അതെ ദിവസം കണ്ണിപൊയിൽ റോഡ് ഉദ്ഘാടനം പറഞ്ഞപ്പോൾ മാറ്റി വെച്ചു. എന്നാൽ കനാൽ റോഡ് ധ്യതിപിടിച്ച് ചെയ്തു. മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാൻ അവർ തയ്യാറായില്ലെന്നും ബിന്ദു രാജൻ പറഞ്ഞു.

അതേസമയം കനാൽ റോഡ് ജലസേചന വകുപ്പിൻ്റെതാണെന്നും ഡിപ്പാർട്ട്മെന്റ് എഞ്ചിനീയർ, എം എൽ എ യ്ക്ക് റോഡ് പ്രവർത്തി സംബന്ധിച്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആദ്യ ഘട്ട ഉദ്ഘാടനം എം എൽ എ ക്ക് സൗകര്യപ്പെട്ട ദിവസം നിശ്ചയിക്കുകയായിരുന്നുവെന്ന് റോഡ് കമ്മിറ്റി കൺവീനർ മുഹമ്മദലി ( കോയ ) പറഞ്ഞു.

പഞ്ചായത്ത് പ്രസിഡണ്ടിനെ ക്ഷണിക്കാൻ പോയിരുന്നു. കിലയിൽ പരിശീലനത്തിന് പോകാൻ ഉണ്ടെന്നും പറഞ്ഞു. ഇത് എഞ്ചിനിയറെ അറിയിച്ചു.

നാടിന്റെ വികസനം വേഗത്തിൽ നടക്കുക എന്നേ ഉദ്ദേശിച്ചിട്ടുള്ളൂ.നിലവിലെ കരാർപ്രകാരമുള്ള റോഡ് പണി പൂർത്തിയാക്കി, അടുത്ത ഘട്ടത്തിൻ്റെ എം എൽ എ ഫണ്ട് മാർച്ചിൽ ലഭ്യമാക്കണം. അതിനാൽ വേഗത്തിൽ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്യേണ്ടതുണ്ടായിരുന്നു ഈ ദിവസമേ എം എൽ എയ്ക്കും സൗകര്യമുള്ളു എന്നും അറിയിച്ചു.-മുഹമ്മദലി വിശദീകരിച്ചു.

കഴിഞ്ഞ 10 വർഷമായി കനാൽ റോഡ് യാഥാർത്ഥ്യമാക്കാൻ പ്രദേശവാസികൾ പരിശ്രമിക്കുന്നു. കനാൽ ജലവിഭവവകുപ്പിൻ്റെതായതിനാൽ റോഡ് പണിക്ക് തടസ്സം നേരിട്ടു.

സ്ഥലം പഞ്ചായത്തിന് വിട്ടു കൊടുക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ എം എൽ എ ഫണ്ട് ജല വിഭവ വകുപ്പിന് അനുവദിക്കുകയായിരുന്നു. വകുപ്പ് സ്വകാര്യ കമ്പനിക്ക് 25 ലക്ഷം രുപ കരാർ ഏൽപ്പിച്ചാണ് ആദ്യ ഘട്ട പണി പൂർത്തികരിച്ചത് .

ആകെ 600 മീറ്റർ റോഡിൽ ആദ്യ ഘട്ടം കനാൽ കുറുകെ രണ്ട് ചെറിയ പാലവും 300 മീറ്റർ കോൺഗ്രീറ്റ് റോഡും നിർമ്മിച്ചു. രണ്ടാം ഘട്ടം പോലീസ് സ്റ്റേഷന് സമീപം എത്തിച്ചേരും.

ഇതിനായി 32 ലക്ഷം രൂപ അനുമതിക്കായി എം എൽ എ യ്ക്ക് നിവേദനം നൽകി. അതിനിടെ പഞ്ചായത്ത് ഭരണ സമിതിയെ ചടങ്ങിൽ പങ്കെടുപ്പിക്കാത്തതിൽ യു ഡി എഫ് അമർഷത്തിലാണ് . ഇങ്ങനെ ഒരു കാര്യം ഒരു തന്റെ ശ്രദ്ധയിൽപ്പെട്ടില്ലന്ന് സച്ചിൻ ദേവ് എം എൽ എ പറഞ്ഞു

Atholi The first phase of Canal Road was inaugurated

Next TV

Related Stories
പകൽവീട് നിർമ്മാണത്തിന് സൗജന്യമായി സ്ഥലം വിട്ടു നൽകി

Jan 19, 2025 12:10 PM

പകൽവീട് നിർമ്മാണത്തിന് സൗജന്യമായി സ്ഥലം വിട്ടു നൽകി

വയോജനങ്ങൾക്ക് പകൽ വീട് നിർമ്മാണത്തിന് സൗജന്യമായി സ്ഥലം വിട്ടു...

Read More >>
താമരശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണ ചടങ്ങ് നടത്തി

Jan 19, 2025 08:18 AM

താമരശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണ ചടങ്ങ് നടത്തി

കോൺഗ്രസ് പാർട്ടിയിൽ പുതുതായി അംഗത്വം എടുത്തവർക്ക് സ്വീകരണ ചടങ്ങ്...

Read More >>
താമരശ്ശേരി മേഖലയിലും പരിസരപ്രദേശങ്ങളിലും എഴുത്ത്ലോട്ടറി ചൂതാട്ടം.....

Jan 18, 2025 11:39 PM

താമരശ്ശേരി മേഖലയിലും പരിസരപ്രദേശങ്ങളിലും എഴുത്ത്ലോട്ടറി ചൂതാട്ടം.....

താമരശ്ശേരിയിലും പരിസരപ്രദേശങ്ങളിലും വൻ എഴുത്ത്ലോട്ടറി...

Read More >>
കോക്കല്ലൂർ വിദ്യാലയം ദേശീയ  സംസ്ഥാന പ്രതിഭകളെ അനുമോദിച്ചു

Jan 13, 2025 10:20 PM

കോക്കല്ലൂർ വിദ്യാലയം ദേശീയ സംസ്ഥാന പ്രതിഭകളെ അനുമോദിച്ചു

കോക്കല്ലൂർ വിദ്യാലയം ദേശീയ സംസ്ഥാന പ്രതിഭകളെ...

Read More >>
‘ശതം സഫലം’ അത്തോളി ജിവിഎച്ച്എസ്എസ് ശതാബ്ദി ആഘോഷം സമാപിച്ചു

Jan 13, 2025 10:01 PM

‘ശതം സഫലം’ അത്തോളി ജിവിഎച്ച്എസ്എസ് ശതാബ്ദി ആഘോഷം സമാപിച്ചു

‘ശതം സഫലം’ അത്തോളി ജിവിഎച്ച്എസ്എസ് ശതാബ്ദി ആഘോഷം...

Read More >>
അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകണം -എ.കെ.എസ്.ടി.യു

Jan 13, 2025 09:51 PM

അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകണം -എ.കെ.എസ്.ടി.യു

ഭിന്നശേഷി നിയമനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കൃത്യമായ മാർഗനിർദേശങ്ങൾ നൽകുകയും നടപ്പിലാക്കുകയും...

Read More >>
Top Stories










News Roundup