പേരാമ്പ്ര : പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 2024-25 ൽ ഉൾപ്പെടുത്തി പുനർനിർമിച്ച മേയന മീത്തൽ -കായൽ മുക്ക് - റോഡിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡൻ്റ് എൻ.പി. ബാബു നിർവ്വഹിച്ചു.
നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശാരദപട്ടേരി കണ്ടി അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലിമപാലയാട്ട്, കെ.അമ്പിളി, ഇ.വൽസല ടി രാധാകൃഷ്ണൻ മാസ്റ്റർ, കെ.പി.കുഞ്ഞിരാമൻ, എൻ.ഷാജു,രാജ് മോഹനൻ മാസ്റ്റർ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രഭാശങ്കർ സ്വാഗതവും സജീവൻ കൊയിലോത്ത് നന്ദിയും പറഞ്ഞു.7 ലക്ഷം രൂപയാണ് അടങ്കൽ തുക
Inauguration of Mayana Meethal-Kayal Muk-Road by Block President N.P. Babu did it