നൊച്ചാട് : നൊച്ചാട് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചവാർഡിൽ ഓർമ്മ മൺപാത്ര നിർമ്മാണ യൂനിറ്റ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.എം രജീഷ് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.
കേരള കുബാര സമുദായ സഭ ജില്ലാ പ്രസിഡൻ്റ് സന്തോഷ് പേരാമ്പ്ര ചടങ്ങിൽഅധ്യക്ഷത വഹിച്ചു.കെ.കെ.എസ് ജില്ലാ വൈസ് പ്രസിഡൻറ് ഷാജി പേരാമ്പ്ര സ്വാഗതം പറഞ്ഞു.
പി.കെ സുരേഷ്മൺപാത്രത്തിൻ്റെ പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യ പ്രഭാഷണം നടത്തി.
വി.കെ ബഷീർ, പി കെ അശ്വതി, ഉണ്ണി പേരാമ്പ്ര എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഡയരക്ടർ ഉണ്ണി പി പി നന്ദി പറഞ്ഞു
Pottery making unit started in Fifteen Ward of Nochad Gram Panchayat