---
title: "കുടിവെള്ളം കിട്ടുന്നില്ലന്ന് പരാതി; സായാഹ്ന ധർണ നടത്തി"
english_title: "Complaint of not getting drinking water; An evening dharna was held"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/255827/complaint-of-not-getting-drinking-water-an-evening-dharna-was-held"
published_at: "2024-12-12T23:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675b1eaf45da4_0000_ATTACH__.jpg"
keywords: []
---

# കുടിവെള്ളം കിട്ടുന്നില്ലന്ന് പരാതി; സായാഹ്ന ധർണ നടത്തി

> **Lead Summary:** അത്തോളി :കണ്ണിപ്പൊയിൽ പുതുക്കുടി മീത്തൽ കുടിവെള്ള പദ്ധതി(വാർഡ് 4 ) ഗുണഭോക്താക്കൾക്കു കഴിഞ്ഞ 8 മാസമായി വെള്ളം ലഭിക്കുന്നില്ലന്ന് പരാതി.

## Article Content

അത്തോളി :കണ്ണിപ്പൊയിൽ പുതുക്കുടി മീത്തൽ കുടിവെള്ള പദ്ധതി(വാർഡ് 4 ) ഗുണഭോക്താക്കൾക്കു കഴിഞ്ഞ 8 മാസമായി വെള്ളം ലഭിക്കുന്നില്ലന്ന് പരാതി.

കുടിവെള്ളം ഉടൻ ലഭ്യമാക്കാൻ അത്തോളി ഗ്രാമ പഞ്ചായത്ത് ഇടപെടണമെന്ന് ആവശ്യപെട്ട് പദ്ധതി ഗുണഭോക്താക്കളും നാട്ടുകാരും സായാഹ്ന ധർണ നടത്തി.

സിപിഐ (എം ) ലോക്കൽ സെക്രട്ടറി ഷാജി ഉദ്ഘാടനം ചെയ്തു. ശോഭ ടീച്ചർ,എ എം വേലായുധൻ,ദിനേശൻഎന്നിവർ പ്രസംഗിച്ചു. അനു സ്വാഗതവും ശ്രീധരൻ നായർ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/255827/complaint-of-not-getting-drinking-water-an-evening-dharna-was-held)