കോട്ടൂര്‍: കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ അനുദിനം വികസിക്കുന്ന അവിടനല്ലൂര്‍ എന്‍.എന്‍ കക്കാട് സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കുട്ടികള്‍ക്കും അതോടൊപ്പം പ്രദേശത്തെ പൊതുസമൂഹത്തിനും പ്രയോജനപ്പെടുത്താന്‍ കഴിയും വിധം ഒരു സ്ഥലം വിലക്കു വാങ്ങി കളിസ്ഥലം ഒരുക്കാന്‍ സ്‌കൂള്‍ അധികൃതരും പ്രദേശത്തെ പൊതുപ്രവര്‍ത്തകരും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും ചേര്‍ന്ന് സംഘാടക സമിതി രൂപീകരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് സുരേഷ് ഉദ്ഘാടനം ചെയ്തു, ടി ഷാജു അസംകോയ മാസ്റ്റര്‍, ടി എം ശശി,പി വിജയന്‍, പി സജീവന്‍, കെ.കെ സുജിത്ത് എന്നിവര്‍ സംസാരിച്ചു.

കോഴിക്കോട് എംപി എം.കെ രാഘവന്‍, ബാലുശ്ശേരി എംഎല്‍എ അഡ്വ. കെ.എം സച്ചിന്‍ ദേവ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് സുരേഷ്, ജില്ലാ പഞ്ചായത്തംഗം മുക്കം മുഹമ്മദ് എന്നിവര്‍ രക്ഷാധികാരികളായി ഗ്രാമപഞ്ചായത്തംഗം ആര്‍.കെ ഫിബിന്‍ ലാല്‍ ചെയര്‍മാനും, പ്രിന്‍സിപ്പല്‍ ടി.കെ ഗോപി ജനറല്‍ കണ്‍വീനറും, സി.കെ. വിനോദന്‍ ഖജാന്‍ജിയുമായി സംഘാടകസമിതി രൂപീകരിച്ചു.2025 ജനുവരിയില്‍ ധന സമാഹരണം നടത്തി 20 ലക്ഷം രൂപ കണ്ടെത്താന്‍ തീരുമാനിച്ചു.
An organizing committee has been formed for the playground.