കന്നൂട്ടിപ്പാറ ഐയുഎം എൽ പി സ്കൂളിൽ അന്താരാഷ്ട്ര അറബിക് ദിനാഘോഷം സംഘടിപ്പിച്ചു

 കന്നൂട്ടിപ്പാറ ഐയുഎം എൽ പി സ്കൂളിൽ അന്താരാഷ്ട്ര അറബിക് ദിനാഘോഷം സംഘടിപ്പിച്ചു
Dec 18, 2024 08:11 PM | By Vyshnavy Rajan

കട്ടിപ്പാറ : കന്നൂട്ടിപ്പാറ ഐയുഎം എൽ പി സ്കൂളിൽ അന്താരാഷ്ട്ര അറബിക് ദിനാഘോഷം വ്യത്യസ്തതയാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു.

കട്ടിപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജിദ ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന ഭാഷയായ അറബിക് ,തുറന്നിടുന്ന സാധ്യതകൾ അനന്ത വിശാലമാണെന്ന് അവർ ചൂണ്ടിക്കാട്ടി.

പിടിഎ പ്രസിഡണ്ട് ഷംനാസ് പൊയിൽ അധ്യക്ഷം വഹിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എ കെ അബൂബക്കർ കുട്ടി മുഖ്യാതിഥിയായി. അറബിക്കിൻ്റെ മഹത്വം നാൾക്കുനാൾ വർധിച്ചു വരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രധാനാധ്യാപകൻ അബുലൈസ് തേഞ്ഞിപ്പലം മുഖ്യപ്രഭാഷണം നടത്തി. യുനെസ്ക്കോയുടെ അംഗീകാരമുള്ള ആറു ലോകഭാഷകളിൽ ഒന്നായ അറബിക്ക്, ഒരു മതത്തിൻ്റെയോ സമുദായത്തിൻ്റെയോ മാത്രം ഭാഷയല്ലെന്നും മുഴുവൻ ജനവിഭാഗങ്ങൾക്കും അവകാശപ്പെട്ടതാണെന്നും അദ്ദേഹം സമർത്ഥിച്ചു. സജ്ന നിസാർ, കെ കെ സലാം, കെ സി ശിഹാബ്, കെ ടി ആരിഫ്, കെ കെ ഷാഹിന പ്രസംഗിച്ചു.

അറബിക് അക്ഷരങ്ങളുപയോഗിച്ച് സ്കൂളിൽ തീർത്ത അക്ഷരവൃക്ഷവും, അറബിക് രുചി മേളമൊരുക്കിയ ഫുഡ് പവലിയനും ഏറെ ജനശ്രദ്ധയാകർഷിച്ചു.

അറബിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച കളറിംഗ് മത്സരത്തിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ ഇഷ ഫാത്തിമ, റയ മഹ്ജബിൻ, മൻഹ ഫാത്തിമ,,അറബിക് കാലിഗ്രഫി മത്സരത്തിൽ വിജയികളായ ഫാത്തിമ ബത്തൂൽ, സൻഹ മറിയം, ബത്തൂൽ എന്നിവർക്കും സംസ്ഥാന തല ഓൺലൈൻ പ്രശ്നോത്തരിയിൽ എ പ്ലസ് ഗ്രേഡ് നേടിയ അയിഷ ഹനീന, മുഹമ്മദ് അജ്വദ്,നഷ്വ പി.വി, എ ഗ്രേഡ് നേടിയ ഫൈഹ ഫാത്തിമ, ലാമിയ നൂറ, മൻഹ ഫാത്തിമ, മുഹമ്മദ് ഹനാൻ എന്നിവർക്കും ചടങ്ങിൽ സമ്മാനദാനം നടത്തി.

പരിപാടികൾക്ക് ദിൻഷ ദിനേശ്,ഫൈസ് ഹമദാനി .പി.പി. തസലീന ടി.ഷബീജ്, റൂബി എം എ , അനുശ്രീ പി.പി ആര്യ മുരളി കെ.പി. മുഹമ്മദലി മുതലായവർ നേതൃത്വം നൽകി

International Arabic Day celebration organized at IUM LP School, Kannootipara

Next TV

Related Stories
ആരോഗ്യവകുപ്പ് മന്ത്രി രാജിവെക്കണം; കേരള കോണ്‍ഗ്രസ് (ജേക്കബ്) ധര്‍ണ്ണ നടത്തി

Jul 14, 2025 08:27 PM

ആരോഗ്യവകുപ്പ് മന്ത്രി രാജിവെക്കണം; കേരള കോണ്‍ഗ്രസ് (ജേക്കബ്) ധര്‍ണ്ണ നടത്തി

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നു വീണ് വീട്ടമ്മ മരിക്കാനിടയായ സംഭവത്തിന്റെ...

Read More >>
പി.സി രാധാകൃഷ്ണന്‍ അനുസ്മരണം; ജൂലൈ 27 ന് കൂട്ടാലിടയില്‍

Jul 7, 2025 03:03 PM

പി.സി രാധാകൃഷ്ണന്‍ അനുസ്മരണം; ജൂലൈ 27 ന് കൂട്ടാലിടയില്‍

ഡികെടിഎഫ് മുന്‍ സംസ്ഥാന പ്രസിഡന്റും രാഷ്ട്രീയ സാമൂഹിക കായിക രംഗങ്ങളിലെ നിറസാന്നിധ്യവും...

Read More >>
 പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കലും

Jun 23, 2025 02:55 PM

പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കലും

ബാലുശ്ശേരി നിയോജകമണ്ഡലം പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കല്‍ ചടങ്ങും...

Read More >>
ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

Jun 18, 2025 01:54 PM

ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

നമ്മുടെ സമൂഹത്തെ പ്രത്യേകിച്ച് യുവതലമുറയെ വളരെ ഭയാനകരമായ അവസ്ഥയിലേക്ക് തള്ളിവിടുന്ന മാരകമായ മയക്കുമരുന്ന്, രാസ ലഹരി വസ്തുക്കളുടെ...

Read More >>
ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Jun 14, 2025 01:43 PM

ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍...

Read More >>
തിബിയാന്‍ പ്രീ സ്‌കൂള്‍ ഇഖ്‌റദിന  പ്രവേശനോത്സവം

Jun 11, 2025 09:33 PM

തിബിയാന്‍ പ്രീ സ്‌കൂള്‍ ഇഖ്‌റദിന പ്രവേശനോത്സവം

പറമ്പിന്റെ മുകള്‍ സലാഹുദ്ദീന്‍ മദ്രസയില്‍ പ്രവര്‍ത്തിക്കുന്ന തിബിയാന്‍ പ്രീ സ്‌കൂള്‍ ഇഖ്‌റദിന പ്രവേശനോത്സവം...

Read More >>
Top Stories










https://balussery.truevisionnews.com/ //Truevisionall