മുൻ എംഎൽഎ എം ചടയൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനവും അവാർഡ് ദാനവും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു

മുൻ എംഎൽഎ എം ചടയൻ അനുസ്മരണ സമ്മേളനം  ഉദ്ഘാടനവും  അവാർഡ് ദാനവും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു
Dec 19, 2024 09:10 AM | By Vyshnavy Rajan

കോഴിക്കോട്: ദളിത് വിഭാഗത്തിൻ്റെ സംരക്ഷണം ഉറപ്പ് വരുത്തിയാവണം രാഷ്ട്രസേവനത്തിന് പ്രാമുഖ്യം നൽകേണ്ടതെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

എം ചടയൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മുൻ എംഎൽഎ എം ചടയൻ അനുസ്മരണ സമ്മേളനവും അവാർഡ് ദാനവും ഹോട്ടൽ അളകാപുരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാന്ധിജിയുടെ സ്വപ്നംസാക്ഷാൽക്കരിക്കാത്തത്തിൽ നിരാശയുണ്ട്.അകൽച്ചയുടെ രാഷ്ട്രീയമാണ് നിലനിൽക്കുന്നത്.ദളിത് വിഭാഗത്തിനോടുള്ള ഐക്യദാർഢ്യമാണ് ജനറൽ സീറ്റിൽ പോലും മത്സരിക്കാൻ മുസ്ലിം ലീഗ് അവസരം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ട്രസ്റ്റ് ചെയർമാൻ വി എം സുരേഷ് ബാബു അധ്യക്ഷത വഹിച്ചു .


മുസ്‌ലീം ലീഗ് ജില്ലാ പ്രസിഡൻ്റ് എം എ റസാഖ് മാസ്റ്റർ സമഗ്ര ശ്രേഷ്ഠ പുരസ്കാരവും കെ കെ രമ എം എൽ എ കർമ്മ ശ്രേഷ്ഠ പുരസ്കാരവും, പെരുവയൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി കെ ഷറഫുദീൻ യുവശ്രേഷ്ഠ പുരസ്കാരവും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിൽ നിന്നും ഏറ്റുവാങ്ങി.

വ്യത്യസ്തമേഖലകളിൽ പ്രാമുഖ്യം തെളിയിച്ച രമേഷ് നന്മണ്ട,ഗിരീഷ് ആമ്പ്ര,എ പി എം കുമാരൻ,ടി മുംതാസ്, കബനി സൈറ എന്നിവരെ ആദരിച്ചു.എംചടയൻ അനുസ്മരണ പ്രഭാഷണം മുൻ എം എൽ എ യു സി രാമൻ നിർവഹിച്ചു.

മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ് അവാർഡ് ജേതാക്കൾക്കും ആദരവ് ഏറ്റ് വാങ്ങിയവർക്കും പൊന്നാടയണിയിച്ചു. എംചടയൻ എജു കെയർ സ്കോളർഷിപ്പ് മുസ്ലിം ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ട് സാജിത് കോറോത്ത് വിതരണം ചെയ്തു.ടി ടി ഇസ്മയിൽ മുഖ്യ പ്രഭാഷണം നടത്തി.

അത്തോളി ഗ്രാമ പഞ്ചായത്ത് മെമ്പർ എ എം സരിത, അവാർഡ് ജൂറി മെമ്പർ അജീഷ് അത്തോളി, അഹമ്മദ് പുന്നക്കൽ, റഷീദ് വെങ്ങളം,ഒ പി നസീർ , യു പോക്കർ, കെ സി ശ്രീധരൻ, എന്നിവർ സംസാരിച്ചു. പി എം രതീഷ് സ്വാഗതവും അഡ്വക്കേറ്റ് പി മുരളീധരൻ നന്ദിയും പറഞ്ഞു.























Former MLA M Chadayan memorial service and award presentation conducted by Panakkad Sadikhali Shihab Thangal

Next TV

Related Stories
അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

May 8, 2025 03:39 PM

അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

ആര്‍ജെഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനമുള്‍പ്പെടെയുള്ള...

Read More >>
സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

May 7, 2025 04:29 PM

സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

ബാലുശ്ശേരി ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ജിവിഎച്ച് എസ്എസ്...

Read More >>
കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

May 6, 2025 11:51 PM

കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയതിന് വടക്കെ നെല്ലിയോട്ട് കണ്ടി വീട്ടില്‍ ഷൈജു...

Read More >>
ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

Apr 22, 2025 03:54 PM

ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിലും യുവതിയെ...

Read More >>
 എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Apr 14, 2025 01:54 AM

എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

ബാലുശ്ശേരി പൊലീസ് പ്രതികളെയും ഇവരുടെ വാഹനവും കസ്റ്റഡിയില്‍...

Read More >>
ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

Apr 12, 2025 02:16 PM

ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍...

Read More >>
Top Stories










News Roundup






Entertainment News