ചേമഞ്ചേരി : അന്താരാഷ്ട്ര അറബി ഭാഷാദിനാചരണത്തിൻ്റെ ഭാഗമായി ചേമഞ്ചേരി യു.പി സ്കൂളിൽ സംഘടിപ്പിച്ച അറബിക് എക്സിബിഷൻ ശ്രീശു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സ്കൂൾ അറബിക് ക്ലബിൻ്റെ നേതൃത്വത്തിലാണ് എക്സിബിഷൻ തയ്യാറാക്കിയത്. കുട്ടികൾ തയ്യാറാക്കിയ വിവിധ ആർട്ട് വർക്കുകളും അക്ഷരങ്ങളും കാലിഗ്രാഫിയും ഏറെ ആകർഷണം നിറഞ്ഞതായിരുന്നു.
അറബി ഭാഷയുടെ പ്രാധാന്യത്തെ കുറിച്ച് അറബി ഭാഷാധ്യാപകൻ അബ്ദുൽ റഹീം ഫൈസി കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.
ഷരീഫ് വി , ആസിഫ്കലാം, ലാലുപ്രസാദ് , സുഹറ, നസീറ, വിനീത , ഷീജ, ഷംന, സുഹറ, മിദ്ലാജ്, റലീഷ ബാനു, അനൂദ തുടങ്ങിയവർ സംബന്ധിച്ചു. വിവിധ കലാപരിപാടികളും, ഘോഷ യാത്രയും നടന്നു.
Sreeshu Master inaugurated the Arabic exhibition organized at Chemanchery UP School.