ബാലുശ്ശേരി : ബാലുശ്ശേരി നിയോജകമണ്ഡലം പ്രസിഡണ്ടായി ശശിധരന്‍ മങ്ങര ചുമതലയേറ്റു. കായണ്ണ ബസാര്‍ സ്വദേശിയാണ് ശശിധരന്‍.
ഡികെടിഎഫ് ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി പുതിയ മണ്ഡലം പ്രിസിഡണ്ടുമാരുടെയും നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികളുടെയും ഔദ്യോഗികമായ പ്രഖ്യാപനം ഡിസംബര്‍ 22 ന് നടത്തും.
ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫീസില്‍ വച്ച് ഡികെടിഎഫ് ജില്ലാ പ്രസിഡണ്ട് മനോജ്കുമാര്‍ പാലങ്ങാട് പ്രഖ്യാപനം നിര്‍വ്വഹിക്കും. നിയോജക മണ്ഡലം പ്രസിഡണ്ട് ശശിധരന്‍ മങ്ങര അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീധരന്‍ മെനാച്ചേരി സംസാരിക്കും.
ഡികെടിഎഫ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി കണ്‍വന്‍ഷന്‍ നാളെ വൈകുന്നേരം 3 മണിക്ക് വട്ടച്ചിറ ചെരിയപുറത്ത് ജോസിന്റെ വീട്ടില്‍ വച്ച് നടക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
മുന്‍ ജില്ലാപഞ്ചായത്ത് അംഗം കാവില്‍ പി മാധവന്‍, ഡികെടിഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി ഹരിദാസ്, നിയോജക മണ്ഡലം പ്രസിഡണ്ട് ശശിധരന്‍ മങ്ങര, ഡികെറ്റിഎഫ് ജില്ലാ കമ്മിറ്റി അംഗം പി.പി ശ്രീധരന്‍ തുടങ്ങിയവര്‍ യേഗത്തില്‍ പങ്കെടുക്കും.
Sasidharan Mangara took charge as Balusherry Constituency President