നടുവണ്ണൂർ: കാവിൽ പള്ളിയത്ത് കുനിയിൽ എം.ഡി.എം.എയുമായി യുവാവിനെ പോലീസ് പിടികൂടി.
കാവുന്തറ സ്വദേശി ചെറിയ പറമ്പിൽ മുഹമ്മദലി(29) എന്ന നട്ട് മമ്മാലിയെയാണ് പേരാമ്പ്ര പോലീസും പേരാമ്പ്ര ഡി.വൈ.എസ്.പി. വി.വി. ലതീഷിന്റെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 0.200 മില്ലി ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു.
ഇയാൾ വളരെക്കാലമായി കുട്ടികൾക്കടക്കം എം.ഡി.എം.എ. വിൽപന നടത്തിയിരുന്നതായി നാട്ടുകാർക്ക് നേരത്തേ പരാതിയുണ്ടായിരുന്നു. തുടർന്ന് ഒരാഴ്ചചയായി പോലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.
ഇയാൾ വിൽപ്പനയ്ക്കായി പാക്കറ്റുകൾ കൈവശം സൂക്ഷിച്ചിരുന്നതായും, എം.ഡി.എം.എ. തൂക്കുന്നതിന് ത്രാസും എം.ഡി.എം.എ. ഉപയോഗിക്കുന്ന ചില്ലു കുഴലും ഇയാളിൽ നിന്നും പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു.
ഇയാൾ എം.ഡി.എം.എ. വിൽപന നടത്തി കിട്ടിയ 8000 ത്തിൽപരം രൂപയും പോലീസ് പിടിച്ചെടുത്തു. എം.ഡി.എം.എ. കൈവശം വെച്ചതിന് പ്രതിക്കെതിരെ പേരാമ്പ്ര പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
The police caught the youth with MDMA in Kavil Palliyat Kuni