കോഴിക്കോട് : സഹകരണ മേഖലയെ കൈപ്പിടിയിലൊതുക്കി കോർപ്പറേറ്റുകൾക്ക് അടിയറവെക്കാനുള്ള നീക്കങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്ന് പ്രൈമറി കോപ്പറേറ്റീവ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ചേമഞ്ചേരി ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കൺസ്യൂമർഫെഡ് ചെയർമാൻ എം മെഹബൂബ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് അഡ്വ.ജിസി പ്രശാന്ത്കുമാർ അധ്യക്ഷത വഹിച്ചു. മനയത്ത് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി പി.കെ ദിവാകരൻ റിപ്പോർട്ടവതരിപ്പിച്ചു. ഉള്ളൂർ ദാസൻ, ടിപി ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു.സി അശ്വനിദേവ് സ്വാഗതവും കെ രവീന്ദ്രൻ നന്ദിയും പറഞ്ഞു
അഡ്വ: ജി പ്രശാന്ത് കുമാർ പ്രഡിഡണ്ട്, പി എം തോമസ് മാസ്റ്റർ, കെ നൗഷാദ് വൈസ് പ്രസിഡണ്ട്മ്മാർ.പി കെ ദിവാകരൻ മാസ്റ്റർ സെക്രട്ടറി.സി അശ്വനിദേവ്, മൊയ്തീൻകോയ ടി എ, വി ദിനേശൻ. ജോ സെക്രട്ടറിമാർ.ഒള്ളൂർ ദാസൻ ട്രഷറർ എന്നീ ഭാരവാഹികളെയും തെരഞ്ഞെടുത്തു
The central government should withdraw from the moves to take over the cooperative sector and subjugate the corporates - Primary Cooperative Association Kozhikode District Conference