ചക്കിട്ടപാറ : കർഷക കോൺഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചക്കിട്ടപാറയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗം നടത്തി.
വനനിയമ ഭേദഗതി വിജ്ഞാപനത്തിന്റെ കോപ്പി പ്രതിഷേധ സൂചകമായി കത്തിച്ച് കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ പി വിജയൻ ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡണ്ട് ശ്രീധരൻ കൽപ്പത്തൂർ അധ്യക്ഷത വഹിച്ചു ജിതേഷ് മുതുകാട് മുഖ്യപ്രഭാഷണം നടത്തി.
കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് പാപ്പച്ചൻ കുനംതടം, എൻ രാജശേഖരൻ, ടോമി മണ്ണൂർ,സി എം ബാബു, റെജി കോച്ചേരി, ബാബു കുനംതടം, എബിൻ കുംബ്ലാനിക്കൽ, ജയിംസ് തോട്ടുപുറം, സിന്ധു വിജയൻ എന്നിവർ സംസാരിച്ചു..
Farmers to curb black law; Protest coal in Chakkittapara