മാനന്തവാടി : പ്രാദേശിക മാധ്യമ പ്രവർത്തകരുടെ കണക്കെടുത്ത് ജില്ലാ തലത്തിൽ തിരിച്ചറിയൽ രേഖ നൽകണമെന്ന്ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂനിയൻ (ഐ.ആർ.എം.യു) സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ക്ഷേമനിധി പദ്ധതി എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.മുണ്ടക്കൈ - ചൂരൽമലദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന അലംഭാവം അവസാനിപ്പിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സംസ്ഥാന ക്യാമ്പ് ജനുവരി28, 29 തിയ്യതികളിൽതിരുവനന്തപുരത്ത് നടക്കും.
സംസ്ഥാന പ്രസിഡന്റ് പി.കെ.ഹാരിസ് ഇടുക്കി അധ്യക്ഷത വഹിച്ചു.യോഗത്തിൽ യൂ. ടി. ബാബു സ്വാഗതം പറഞ്ഞു. കുഞ്ഞബ്ദുള്ള വാളൂർ അനുശോചനപ്രമേയവും, പി.കെ. പ്രിയേഷ് കുമാർ
സംഘടന പ്രമേയവും കെ. പി. അഷ്‌റഫ് കൊച്ചി സംസ്ഥാന റിപ്പോർട്ടും അവതരിപ്പിച്ചു. പ്രസാദ് കാടങ്കോട്, സുനിൽ കോട്ടൂർ തീരുവനന്തപുരം,സജേഷ് ചന്ദ്രൻ പാലക്കാട്, കെ.ടി. കെ.റഷീദ് കോഴിക്കോട്, ജോഷി ജോസഫ് കുമളി, ദേവരാജ് കന്നാട്ടി,രഘു നാഥ് പുറ്റാട്, എ. പി.സതീഷ് , ബിനീഷ് കുമാർ പാലക്കാട് എന്നിവർ സംസാരിച്ചു
Identification document should be issued at district level considering local media persons -IRMU