നടുവണ്ണൂർ: നടുവണ്ണൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൻ്റെ തനത് പദ്ധതിയായ സ്മാർട്ട് എഡ്യുമിഷൻ ക്ലബ്ബിന്റെ ദ്വിദിന ക്യാമ്പ് 'ഇൻഫ്ലുവൻസിയ' കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ സി.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.
ട്രെയിർമാരായ ജോസഫ് വയനാട്, ബിനോയ് കല്‌പറ്റ എന്നിവർ ക്ലാസുകൾ നയിച്ചു. കുട്ടികളുടെ ജീവിതനൈപുണി വികാസവും വ്യക്തിത്വ വികസനവും ലക്ഷ്യമാക്കി വിവിധതരത്തിലുള്ള പ്രവർത്തനാധിഷ്ഠിത ക്ലാസുകളാണ് സഹവാസ ക്യാമ്പിലൂടെ നൽകിയത്.
ഹെഡ്‌മാസ്റ്റർ എൻ.എംമൂസ്സക്കോയ അധ്യക്ഷത വഹിച്ചു.ക്ലബ്ബ് കോർഡിനേറ്റർ കെ.ബൈജു സ്വാഗതം പറഞ്ഞു. പുതിയ ബാച്ചിൻ്റെ കൺവീനർ ഇ.വിനോദ്, വി.കെ നൗഷാദ്, അനീഷ് ടി.പി, എം.ഷീല, എം. കെ രാജേഷ്, കെ.സുനിത എന്നിവർ സംസാരിച്ചു.
A two-day camp 'Influenza' was organized at Naduvannur Government Higher Secondary School.