നടുവണ്ണൂർ : പുതുവർഷത്തിൽ ജീവകാരുണ്യ സന്ദേശവുമായി കോട്ടൂർ എ യു പി സ്കൂൾ വിദ്യാർത്ഥികൾ മാതൃകയായി.കുട്ടികളും അധ്യാപകരും സമാഹരിച്ച തുക കൊണ്ട് പെയിൻ പാലിയേറ്റീവിന് ആവശ്യമായ മരുന്നുകൾ നൽകി.
സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ കോട്ടൂർ പെയിൻ ആൻഡ് പാലിയേറ്റീവ് ട്രഷറർ പി കെ ബാലൻ മാസ്റ്റർ,സെക്രട്ടറി രജീഷ് വി.പി. എന്നിവർ ചേർന്ന് പ്രധാന അധ്യാപിക ആർ ശ്രീജയിൽ നിന്നും ഏറ്റുവാങ്ങി.
കേക്ക് മുറിക്കലും മിഠായി വിതരണവും മാറ്റിവെച്ച് കുട്ടികൾ എല്ലാവർഷവും പെയിൻ പാലിയേറ്റീവ് പുതുവർഷത്തിൽ സഹായങ്ങൾ നൽകാറുണ്ട്.
പെയിൻറ് പാലിയേറ്റീവിന്റെ പ്രവർത്തനങ്ങൾ,നടത്തിപ്പ് രീതികൾ,ലക്ഷ്യങ്ങൾ,ചരിത്രം തുടങ്ങി നിരവധി കാര്യങ്ങൾ പെയിൻ ആൻ്റ് പാലിയേറ്റീവ് പ്രവർത്തകർ കുട്ടികളോട് വിശദീകരിച്ചു.
പാലിയേറ്റീവ് നേഴ്സുമാരായ ഷിൽജ സിന്ധു, സ്കൂൾ ലീഡർ ആനിയ എ.എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Students of Kotur A UP School set an example by giving pain and palliative medicine