ശ്രീ ലക്ഷ്മി തളർന്നില്ല; അപ്പീലൂടെ പൊരുതി നേടിയ ജയത്തിന് തിളക്കമേറെ

ശ്രീ ലക്ഷ്മി തളർന്നില്ല; അപ്പീലൂടെ പൊരുതി നേടിയ ജയത്തിന് തിളക്കമേറെ
Jan 5, 2025 02:01 PM | By Vyshnavy Rajan

തിരുവനന്തപുരം : സബ് ജില്ലാ കലോത്സവത്തിനിടെ രണ്ട് പ്രാവശ്യമാണ് ശ്രീ ലക്ഷ്മി കുഴഞ്ഞ് വീണത് . എച്ച് എസ് വിഭാഗം കുച്ചിപ്പുടി മത്സരഫലം വന്നപ്പോൾ കോഴിക്കോട് ബാലുശ്ശേരി കുറുമ്പൊയിൽ ശ്രീവൽസം ഹൗസിൽ രഞ്ജിത്ത് എസ് മേനോൻ - ഷിജി രഞ്ജിത്ത് ദമ്പതികളുടെ മകൾ ശ്രീ ലക്ഷ്മിക്ക് ഏറെ അഭിമാനിക്കാം.

പ്രതിസന്ധികൾ ഏറെ അതിജീവിച്ചാണ് ശ്രീ ലക്ഷ്മി സംസ്ഥാന കലോത്സവത്തിന് എത്തിയത്. സബ് ജില്ലാ കലോത്സവത്തിൽ മത്സരം പുരോഗമിക്കുന്നതിനിടെ തളർന്ന് വീണു .

ആശുപത്രിയിൽ കൊണ്ട് പോയി തിരിച്ച് വേദിയിൽ എത്തിയെങ്കിലും നൃത്തം പൂർത്തിയാക്കാൻ കഴിയാതെ പിന്നെയും തളർന്നു വീഴുകയായിരുന്നു. ശ്വാസകോശത്തിനുണ്ടായ അണുബാധയും ഈ കൊച്ചു കലാകാരിയെ തളർത്തി.

അപ്പീൽ കൊടുത്ത് അനുകൂല വിധി നേടിയാണ് ജില്ലയിൽ മത്സരിച്ചത്. മനസ് പതറിയ ശ്രീ ലക്ഷ്മിക്കും കുടുംബത്തിനും നൃത്താധ്യാപകൻ ശബരീഷും പിന്തുണ നൽകി.

ഫീസ് വാങ്ങാതെയും നൃത്ത ചെലവുകൾ ഏറ്റെടുത്തും ശബരീഷ് ഒപ്പം ചേർന്ന് നിന്നും. 30 വർഷമായി കലോത്സവ വേദികളിൽ സജീവ സാന്നിധ്യമായ ശബരീഷ് സരസ്വതി വിദ്യാ മന്ദിർ സ്കൂളിലെ അധ്യാപകനാണ്. നൃത്തകലയോട് ശ്രീ ലക്ഷ്മിയുടെ കുടുംബത്തിന് ഏറെ താൽപര്യമുണ്ട്. 3 വയസ്സ് മുതൽ ശ്രീലക്ഷ്മി നൃത്താഭ്യാസം നടത്തി വരുന്നുണ്ട്.


7 ാം ക്ലാസിൽ പഠിക്കുമ്പോൾ സിബിഎസ് ഇ സംസ്ഥാന കലോത്സവത്തിൽ നാടോടി നൃത്തത്തിൽ പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം നാടോടി നൃത്തത്തിലും ഭരതനാട്യത്തിലും ജില്ലാ തലത്തിൽ മത്സരിച്ചിരുന്നു.

ഇപ്പോൾ ബാലുശ്ശേരി ഹയർ സെക്കൻഡറിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. കിരാതാ മൂർത്തിയുടെ കഥയാണ് സംസ്ഥാന കലോത്സവത്തിൽ കുച്ചുപ്പുടിയിൽ അവതരിപ്പിച്ചത്.

ശിവ ഭഗവാൻ കാമദേവനെ നശിപ്പിക്കുന്നു. വേടൻ കൂവളത്തിൻ്റെ ഇല തട്ടി നോക്കിയപ്പോൾ ശിവ വിഗ്രഹം കാണുകയും ശിവ വിഗ്രഹത്തിൻ്റെ കണ്ണിൽ നിന്നും രക്തം വരുന്നത് കണ്ട് ഭയന്ന വേടൻ തൻ്റെ കണ്ണ് പിഴുതെടുത്ത് വിഗ്രഹത്തിന് നൽകാൻ ഒരുങ്ങുന്നതിനിടെ ശിവ ഭഗവാൻ പ്രത്യക്ഷപ്പെട്ട് അനുഗ്രഹം നൽകുന്നു. തുടങ്ങിയ കഥാ ഭാഗങ്ങൾ ശ്രീ ലക്ഷ്മി അവതരിപ്പിച്ചു.


സഹോദരി ശ്രീദേവി ഭരത നാട്യത്തിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. അച്ഛൻ രഞ്ജിത്ത് ഡ്രൈവറാണ് . അമ്മ ഷിജി സ്വകാര്യ കമ്പനി ജീവനക്കാരിയാണ്.

Sri Lakshmi did not tire; Jaya's hard-fought victory through appeal is very bright

Next TV

Related Stories
അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

May 8, 2025 03:39 PM

അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

ആര്‍ജെഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനമുള്‍പ്പെടെയുള്ള...

Read More >>
സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

May 7, 2025 04:29 PM

സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

ബാലുശ്ശേരി ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ജിവിഎച്ച് എസ്എസ്...

Read More >>
കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

May 6, 2025 11:51 PM

കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയതിന് വടക്കെ നെല്ലിയോട്ട് കണ്ടി വീട്ടില്‍ ഷൈജു...

Read More >>
ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

Apr 22, 2025 03:54 PM

ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിലും യുവതിയെ...

Read More >>
 എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Apr 14, 2025 01:54 AM

എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

ബാലുശ്ശേരി പൊലീസ് പ്രതികളെയും ഇവരുടെ വാഹനവും കസ്റ്റഡിയില്‍...

Read More >>
ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

Apr 12, 2025 02:16 PM

ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍...

Read More >>
Top Stories










Entertainment News