വെള്ളിയൂർ : ക്യാപ്റ്റൻ ലക്ഷ്‌മി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആമ്പുലെൻസ് സേവനം ആരംഭിച്ചു.
കഴിഞ്ഞ പതിനൊന്ന് വർഷമായി വെള്ളിയൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ക്യാപ്റ്റൻ ലക്ഷ്‌മി ചാരിറ്റബിൾ ട്രസ്റ്റിന് മെയ്ത ഹോസ്‌പിറ്റൽ കോഴിക്കോട് സംഭാവനയായി നൽകിയ ആംബുലൻസിന്റെ സേവനം ആരംഭിച്ചു.
ജീവകാരുണ്യ രംഗത്ത് നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്ന ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ടി പി രാമകൃഷ്ണൻ എം എൽ എ ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു.
Captain Lakshmi Charitable Trust's Ambulance Service started