അരിക്കുളം: എടവനക്കുളങ്ങര ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി ഭക്തജന സംഗമവും പുതുതായി പണിത പാചകപ്പുരയുടെ സമർപണവും മലബാർ ദേവസ്വം ബോർഡ് മെമ്പർ പ്രജീഷ് തിരുത്തിയിൽ നിർവഹിച്ചു.
യോഗത്തിൽ ക്ഷേത്രസമിതി പ്രസിഡന്റ് സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.
കോഴിക്കോട് ഏരിയാ കമ്മിറ്റിയംഗം കെ. ചിന്നൻ നായർ, ഗ്രാമ പഞ്ചായത്തംഗം എം. പ്രകാശൻ, കെ. ശ്രീധരൻ, എം. ബാലകൃഷ്‌ണൻ., ഇ.കെ. ബാലകൃഷ്‌ണൻ, പി. പത്മനാഭൻ നമ്പൂതിരി, പി. നാരായണൻ നമ്പൂതിരി, എം. ഷാജിത്ത്, പി.ജി. മിനി കുമാരി, എൻ.കെ. ഉണ്ണികൃഷ്ണൻ, എം.ടി. നാരായണൻ നായർ എന്നിവർ സംസാരിച്ചു.
A gathering of devotees was organized as part of Edavanakulangara temple festival