നടുവണ്ണൂർ : വിദ്യാരംഗം കലാസാഹിത്യ വേദി എൽ പി വിഭാഗം സർഗോത്സവത്തിന്റെ ഭാഗമായി കോട്ടൂർ എ .യു .പി സ്കൂളിൽ ചിത്രരചന ശില്പശാല സംഘടിപ്പിച്ചു.

എൽ പി വിഭാഗം ക്രയോൺസ് വിഭാഗത്തിൽ നടത്തിയ ശില്പശാലക്ക് പ്രശസ്ത ചിത്രകലാ അധ്യാപകൻ ശ്രീ ബാബു ശ്രാവണം നേതൃത്വം നൽകി.50 ഓളം വിദ്യാർഥികൾ ശില്പശാലയിൽ പങ്കെടുത്തു.
വരച്ച ചിത്രങ്ങളുടെ പ്രദർശനം ഏറെ ആകർഷകമായി. കൃത്യമായ പരിശീലനം ലഭിച്ചാൽ കൂടുതൽ മികവിലേക്ക് എത്തുമെന്ന ബോധ്യം രക്ഷിതാക്കളിലും കുട്ടികളിലും വളർത്താൻ ശില്പശാലക്ക് കഴിഞ്ഞു.
പ്രധാന അധ്യാപിക ആർ. ശ്രീജ അധ്യക്ഷത വഹിച്ചു.വിദ്യാരംഗം കലാസാഹിത്യ വേദി കോഡിനേറ്റർ ജിതേഷ് എസ് സ്വാഗതവും സബിത കെ നന്ദിയും പറഞ്ഞു
A painting workshop was organized at AUP School, Kotoor