പേരാമ്പ്ര: സ്വാതന്ത്ര്യസമര സേനാനിയും സി.പി.ഐ നേതാവും അധ്യാപക പ്രസ്ഥാനത്തിൻ്റെ സ്ഥാപകനും മാർക്സിറ്റ് പണ്ഡിതനുമായിരുന്ന പി.ആർ നമ്പ്യാരുടെ സ്മരണക്കായി പി.ആർ നമ്പ്യാർ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ 2024ലെ പുരസ്കാരം സാംസ്കാരിക പ്രവർത്തകനും കവിയുമായ എം.എം സജീന്ദ്രന് റവന്യു മന്ത്രി കെ.രാജൻ സമ്മാനിച്ചു.
ട്രസ്റ്റ് ചെയർമാൻ ഫ്രൊഫ: കെ.പാപ്പുട്ടി അധ്യക്ഷത വഹിച്ചു. കരുവണ്ണൂരിൽ ഇന്ന് വൈകുന്നേരം നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.
സത്യൻ മൊകേരി, ടി.വി ബാലൻ, കെ.കെ ബാലൻ, അഡ്വ: പി.ഗവാസ്, സോമൻ മുതുവന, പി.ഹരീന്ദ്രനാഥ്, പി.സുരേഷ് ബാബു, ടി.എം.ശശി എന്നിവർ പ്രസംഗിച്ചു.
പരിപാടിയുടെ ഭാഗമായി ഇന്ത്യ -വർത്തമാനം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. അഡ്വ: പി.വസന്തം മോഡറേറ്റർ ആയിരുന്നു.
ഫ്രൊഫ: ടി.പി കുഞ്ഞിക്കണ്ണൻ, അഡ്വ: പി പ്രശാന്ത് രാജൻ എന്നിവർ പ്രസംഗിച്ചു. രാജൻ രോഷ്മ സ്വാഗതവും പി.ആദർശ് നന്ദിയും രേഖപ്പെടുത്തി.
Revenue Minister K. Rajan presented the 2024 award instituted by PR Nambiar Memorial Trust to MM Sajeendran.