മേപ്പയ്യൂർ : പൊതുവിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങളിലെ സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കി അംഗീകാരം നൽകണമെന്ന് എ.കെ.എസ്.ടി.യു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

ഭിന്നശേഷി നിയമനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കൃത്യമായ മാർഗനിർദേശങ്ങൾ നൽകുകയും നടപ്പിലാക്കുകയും വേണം.
പൊതുവിദ്യാഭ്യാസത്തിൻ്റെ ഗുണമേന്മ ഉയർത്തുന്നതിനും നിലനിർത്തുന്നതിനും സ്കൂൾ അന്തരീക്ഷം സക്രിയമാകുന്നതിനും നിയമന അംഗീകാരങ്ങളുടെ കാലതാമസം തടസ്സം സൃഷ്ടിക്കുകയാണെന്നും ഇതിന് പരിഹാരമുണ്ടാവുകയും വേണം.
പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് കെ.കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കെ.വി. ആനന്ദൻ അധ്യക്ഷത വഹിച്ചു.
സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ബാലൻ , എ.കെ. എസ് ടി യു മുൻ സംസ്ഥാന ഭാരവാഹികളായ യൂസഫ് കോറോത്ത്, ടി. ഭാരതി, എ.ടി. വിനീഷ്, സി.വി.സജിത്ത്, സംസ്ഥാന സെക്രട്ടറി എം. വിനോദ്, ജില്ലാ സെക്രട്ടറി ബി.ബി. ബിനീഷ്, അശ്വതി അജിത്ത്,പി. അനീഷ് എന്നിവർ സംസാരിച്ചു.
യാത്രയയപ്പു സമ്മേളനം സി.പി.ഐ ജില്ലാ എക്സി അംഗം അജയ് ആവള ഉദ്ഘാടനം ചെയ്തു. സി. ബിജു അധ്യക്ഷത വഹിച്ചു. ബാബു കൊളക്കണ്ടി, എം.കെ. രാമചന്ദ്രൻ, ടി. അജിത് കുമാർ വി. വൽസൻ,കെ. സുധിന, പ്രജിഷ എളങ്ങോട്ട് എന്നിവർ സംസാരിച്ചു
Appointments of teachers should be approved by A.K.S.T.U