‘ശതം സഫലം’ അത്തോളി ജിവിഎച്ച്എസ്എസ് ശതാബ്ദി ആഘോഷം സമാപിച്ചു

‘ശതം സഫലം’ അത്തോളി ജിവിഎച്ച്എസ്എസ് ശതാബ്ദി ആഘോഷം സമാപിച്ചു
Jan 13, 2025 10:01 PM | By Vyshnavy Rajan

അത്തോളി : സാങ്കേതിക വിദ്യയിൽ ഉണ്ടാവുന്ന മാറ്റത്തെ എളുപ്പത്തിൽ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉൾച്ചേർത്തുകൊണ്ടാണ് സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ മേഖലയിൽ മുന്നോട്ടുപോകുന്നതെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.

അത്തോളി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ഒരു വർഷം നീണ്ട ശതാബ്ദി ആഘോഷങ്ങളുടെ-ശതം സഫലം- സമാപനവും സാംസ്കാരിക സമ്മേളനവും സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ സർക്കാറിലെ പൊതുവിദ്യാഭ്യാസ വകുപ്പ് ഐടി അനുബന്ധ വിദ്യാഭ്യാസത്തിനാണ് മുൻഗണന നൽകിയതെങ്കിൽ ഈ സർക്കാർ റോബോട്ടിക് വിദ്യാഭ്യാസത്തിലേക്കാണ് കടന്നിട്ടുള്ളത്.

നിർമ്മിതി ബുദ്ധി സിലബസിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. ഏഴിലെ ഐസിടി പാഠപുസ്തകത്തിലാണ് നിർമ്മിതി ബുദ്ധിയെക്കുറിച്ച് പഠിക്കുന്നത്.

നമ്മുടെ ഹൈസ്കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ വഴി റോബോട്ടിക് കിറ്റുകൾ ലഭ്യമാണ്. ഹൈസ്കൂൾ മുതലുള്ള 80,000 അധ്യാപകർക്ക് നിർമിതി ബുദ്ധിയിൽ പരിശീലനം നൽകി വരുന്നു.

അടുത്ത അധ്യയന വർഷം മുതൽ 7, 9, 10 ക്ലാസുകളിലെ ഐസിടി പാഠപുസ്തകത്തിൽ നിർമിതി ബുദ്ധി, റോബോട്ടിക്സ് എന്നിവ പാഠ്യവിഷയമായി ഉണ്ടാകുമെന്നും മന്ത്രി റിയാസ് കൂട്ടിച്ചേർത്തു.കഴിഞ്ഞ മൂന്നര വർഷം കൊണ്ട് മാത്രം സംസ്ഥാനത്ത് 386 സ്കൂൾ കെട്ടിടങ്ങൾ നിർമ്മിച്ചതായി മന്ത്രി പറഞ്ഞു.

5 കോടിയുടെ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 71 കെട്ടിടങ്ങളും മൂന്നു കോടിയുടെ കിഫ്‌ബി പദ്ധതിയിൽ 127 കെട്ടിടങ്ങളും ഒരു കോടിയുടെ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 188 സ്കൂൾ കെട്ടിടങ്ങളുമാണ് നിർമിച്ചത്.

ഇതിൽ അത്തോളി സ്കൂളിൽ പണിത മൂന്ന് കോടി രൂപയുടെ കെട്ടിടവും ഉൾപ്പെടുന്നു.ഹൈടെക് ക്ലാസ് മുറികളും പുതിയ കെട്ടിടങ്ങളും മാത്രമല്ല, പാഠപുസ്തക വിതരണം, യൂണിഫോം വിതരണം എന്നിവ സമയത്ത് മുൻപ് തന്നെ പൂർത്തിയാക്കാൻ സാധിച്ചു.

പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും പ്ലസ് വൺ പ്രവേശനവും ശാസ്ത്രീയവും സുതാര്യവുമാക്കി.കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം മറ്റ് ഏതു സംസ്ഥാനവും കൊതിക്കുന്ന രീതിയിലായി.

അക്കാദമിക വിദഗ്ധർ നമ്മുടെ വിദ്യാഭ്യാസ പുരോഗതിയെ വിദേശരാജ്യങ്ങളുമായാണ് താരതമ്യം ചെയ്യുന്നത്. പരിപാടിയിൽ കെ എം സച്ചിൻദേവ് എംഎൽഎ അധ്യക്ഷത വഹിച്ചു. കാപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി ബാബുരാജ് മുഖ്യാതിഥിയായി. കൺസ്യൂമർഫെഡ് ചെയർമാനും പൂർവ വിദ്യാർഥിയുമായ എം മെഹബൂബ് ഉപഹാരസമർപ്പണം നടത്തി.

സ്വാഗതസംഘം ജനറൽ കൺവീനർ കെ കെ മീന റിപ്പോർട്ട് അവതരിപ്പിച്ചു.അത്തോളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റിജേഷ് സി കെ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനീഷ് നടുവിലയിൽ,കാപ്പാട് ബ്ലോക്ക് പഞ്ചായത്ത് അംഗം സുധ കാപ്പിൽ, പിടിഎ പ്രസിഡണ്ട് സന്ദീപ് കുമാർ നാലുപുരക്കൽ, വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ ഫൈസൽ കെ പി, പ്രധാനാധ്യാപിക സുനു വി ആർ, രമേശ് ഇ, എംപിടിഎ പ്രസിഡന്റ് ശാന്തി മാവീട്ടിൽ, സ്റ്റാഫ് സെക്രട്ടറി ജാസ്മിൻ ക്രിസ്റ്റബെൽ, എം ടി സ്നേഹ,മുതലായവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ബിന്ദു രാജൻ സ്വാഗതവും കൺവീനർ കെ എം മണി നന്ദിയും പറഞ്ഞു.സ്കൂളിന് സ്ഥലം നൽകിയ ഗിരിജ ടീച്ചർ, ബി കെ വാസുദേവൻ, മോഹനൻ കവലയിൽ എന്നിവർ ഉപഹാരം സ്വീകരിച്ചു. തുടർന്ന് കലാപരിപാടികളും നാടകവും അരങ്ങേറി








'Shatam Safalam' Atholi concluded the GVHSS centenary celebrations

Next TV

Related Stories
അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

May 8, 2025 03:39 PM

അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

ആര്‍ജെഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനമുള്‍പ്പെടെയുള്ള...

Read More >>
സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

May 7, 2025 04:29 PM

സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

ബാലുശ്ശേരി ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ജിവിഎച്ച് എസ്എസ്...

Read More >>
കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

May 6, 2025 11:51 PM

കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയതിന് വടക്കെ നെല്ലിയോട്ട് കണ്ടി വീട്ടില്‍ ഷൈജു...

Read More >>
ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

Apr 22, 2025 03:54 PM

ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിലും യുവതിയെ...

Read More >>
 എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Apr 14, 2025 01:54 AM

എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

ബാലുശ്ശേരി പൊലീസ് പ്രതികളെയും ഇവരുടെ വാഹനവും കസ്റ്റഡിയില്‍...

Read More >>
ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

Apr 12, 2025 02:16 PM

ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍...

Read More >>
Top Stories