ബാലുശ്ശേരി : ദേശീയ സംസ്ഥാന തലങ്ങളിൽ വിവിധ പരിപാടികളിൽ നേട്ടങ്ങൾ നേടിയ വിദ്യാർത്ഥി പ്രതിഭകളെ കോക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി അനുമോദിച്ചു.

ദേശീയ അമ്പെയ്ത്ത് മത്സര വിജയി, സംസ്ഥാന ബോക്സിങ്ങ് വിജയി, സംസ്ഥാന മേളകളിലെ വിജയികൾ എന്നിവരെയാണ് വിദ്യാലയത്തിൽ നടന്ന പ്രത്യേക ചടങ്ങിൽ അനുമോദിച്ചത്. പ്രിൻസിപ്പൽ എൻ.എം. നിഷ സ്വാഗതം പറഞ്ഞു.
പി.ടി.എ പ്രസിഡന്റ് അജീഷ് ബക്കീത്ത ആധ്യക്ഷം വഹിച്ചു. കോഴിക്കോട് ജില്ല പഞ്ചായത്ത് മെമ്പർ പി.പി.പ്രേമ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി.
ഹെഡ് മാസ്റ്റർ യൂസഫ് നടുവണ്ണൂർ, സീനിയർ അസിസ്റ്റന്റുമാരായ പി. പ്രസീജ, മുഹമ്മദ് സി അച്ചിയത്ത്, രക്ഷാകർതൃ പ്രതിനിധി രാമചന്ദ്രൻ കല്ലിടുക്കിൽ, കലോത്സവം കൺവീനർ എം. പ്രകാശൻ എന്നിവർ അനുമോദന പ്രസംഗം നടത്തി.
അനുമോദന ചടങ്ങിനു മുന്നോടിയായി കോക്കല്ലൂർ അങ്ങാടിയിൽ ഘോഷയാത്ര നടന്നു. വിജയികൾക്ക് സ്നേഹവിരുന്നും ഒരുക്കി.
ദേശീയ അമ്പെയ്ത്ത് മത്സര വിജയി ബി.ദേവനന്ദന, സംസ്ഥാന ബോക്സിങ്ങ് ജേതാവ് ഡി. ആദിത്യൻ, സംസ്ഥാന സ്കൂൾ കലോത്സവം ഹയർ സെക്കന്ററി വിഭാഗം നാടകം വിജയികളായ യദുകൃഷ്ണ റാം, പ്രാർത്ഥന എസ്.കൃഷ്ണ,
സി. റിയോന, വി.എസ്.അനുദേവ് , ആർ.രുദാജിത്ത് , പി.വി.അനുനന്ദ് രാജ്, എൽ.എസ്.സുമന , എ.എസ്.അശ്വിനി, പി.എസ്.ശിവേന്ദു ,
നിയ രഞ്ജിത്ത് എന്നിവരെയും സംസ്ഥാന സ്കൂൾ കലോത്സവം ഹയർ സെക്കന്ററി വിഭാഗം ചവിട്ടുനാടകം വിജയികളായ ദേവാംഗന എസ് ലിനീഷ്, മാളവിക ഗോവിന്ദ്,
എസ്. അൻവിത, വി.ആർ. നിവേദിത, സി.ടി. ദേവ തീർത്ഥ , അദ്യജ എസ് രാജേഷ്, എസ്. പാർവണ, എസ്.ആര്യ, ശ്രേയ ഷാജി, ആർ. നക്ഷത്ര എന്നിവരെയും ഹയർ സെക്കന്ററി വിഭാഗം ഓടക്കുഴൽ ജേതാവ് യദുനന്ദൻ , സംസ്ഥാന കലോത്സവം ഹയർ സെക്കന്ററി വിഭാഗം മോഹിനിയാട്ടം വിജയി അനൈന പ്രദീപ്, ഹൈസ്കൂൾ വിഭാഗത്തിൽ സംസ്ഥാന പ്രവൃത്തി പരിചയ മേളയിൽ
ഗാർമന്റ് മേക്കിങ്ങിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ എ. നിള, ബഡ്ഡിംഗ്, ലെയറിംഗ് , ഗ്രാഫ്റ്റിങ്ങിൽ എ ഗ്രേഡ് നേടിയ കെ.വി. അഭയ് മാധവ് , വെജിറ്റബിൾ ഫാബ്രിക് പ്രിന്റിങ്ങിൽ എ ഗ്രേഡ് നേടിയ ഫാത്തിമത്ത് സെഹറ, ഹൈസ്കൂൾ വിഭാഗത്തിൽ സംസ്ഥാന അമ്പെയ്ത്ത് ജേതാവ് ദേവദർശൻ, സംസ്ഥാന വോളീബോൾ ജേതാവ് പി.എസ്. പാർത്ഥിവ് എന്നിവരെയും ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.
Kokkallur Vidyalaya felicitates National State Talents