
താമരശ്ശേരി : സംസ്ഥാന ഭാഗ്യക്കുറിയിൽ സമാന്തരമായി എഴുത്ത് ലോട്ടറി താമരശ്ശേരി മേഖലയിലും പരിസരപ്രദേശങ്ങളിലും വ്യാപകം. ഈ ചൂതാട്ടത്തിന് ഇരയാകുന്നത് സാധാരണ തൊഴിലാളികളും ദിവസ വേതനക്കാർ മുതൽ ഉയർന്ന ഉദ്യോഗസ്ഥർ വരെയാണ്. ഓരോ ചെറിയ അങ്ങാടിയിലും രണ്ടിൽ കൂടുതൽ കടകൾ സ്ഥാപിച്ചാണ് ഇത്തരം പരിപാടികൾ നടത്തുന്നത്. സംസ്ഥാന ഭാഗ്യക്കുറിയുടെ അതത് ദിവസത്തെ നറുക്കെടുപ്പിൽ സമ്മാനം ലഭിക്കുന്ന ടിക്കറ്റിന്റെ അവസാനം മൂന്ന് നമ്പറുകൾ കൂട്ടിയെഴുതി പണം കൈയ്യാളുന്ന രീതിയാണ് എഴുത്ത് ലോട്ടറി. ഒരുതവണ മൂന്നക്ക നമ്പർ എഴുതാൻ പത്ത് രൂപ വീതമാണ് ഈടാക്കുന്നത്. ചില കടകളിൽ ഈ തുക പിന്നെയും ഉയരും
ഒരേ നമ്പർ തന്നെ ചുരുങ്ങിയത് ഒരാൾക്ക് 100 എണ്ണം വരെ എഴുതാം എന്നതിലൂടെ സമാന്തര ലോട്ടറി ലോട്ടറിയിലൂടെ പ്രതിദിനം അറിയുന്നത് ലക്ഷക്കണക്കിന് രൂപയാണ്. എന്നാൽ എഴുതിയ നമ്പറുകൾ ഒത്തുവന്നാൽ എഴുതിയ എണ്ണത്തിനനുസരിച്ച് 5000 രൂപ സമ്മാനമായി ലഭിക്കും. നമ്പറുമായി ബന്ധപ്പെട്ട് ചില കോഡ് ഭാഷകളും ഉണ്ട്. സമ്മാനം ഉണ്ടെങ്കിൽ അത് ഉടൻ ലഭിക്കും എന്നതാണ് സാധാരണക്കാരെ ഇതിലേക്ക് ആകർഷിക്കുന്നത്. എഴുത്ത് ലോട്ടറി കാരണം ലക്ഷങ്ങൾ വരെ കടബാധ്യത വന്നവർ ഏറെയുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. പരാതിക്കാരോ തെളിവുകളോ ഇല്ലാത്തതിനാൽ പോലീസിനും നടപടിയെടുക്കാൻ കഴിയാത്ത അവസ്ഥയാണ്. നിലവിൽ ചൂതാട്ട നിയമം അനുസരിച്ച് കേസ് ചുമത്താം. എന്നാൽ ഇതിന് ശിക്ഷ വളരെ കുറവാണ്.
Written lottery gambling in and around Thamarassery region.....