നന്മണ്ട: നന്മണ്ട ഗ്രാമപഞ്ചായത്ത് 2025-26 വാർഷികപദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാർ നന്മണ്ട ബാങ്ക് മാളിൽ നടന്നു. സെമിനാർ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം. ഗിരീഷ് സ്വാഗതം പറഞ്ഞു.പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് സി. കെ രാജൻമാസ്റ്റർ പതിനാലാം പഞ്ചവത്സരപദ്ധതി നയരേഖയും, നടപ്പിലാക്കിയ വികസന പദ്ധതികളും വിശദീകരിച്ചു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രതിഭ രവീന്ദ്രൻ കരട് വാർഷികപദ്ധതി അവതരണം നടത്തി. ഗ്രൂപ്പ് ചർച്ച നിർദ്ദേശങ്ങൾ ആസൂത്രണസമിതി അധ്യക്ഷൻ കെ. രാജൻമാസ്റ്റർ അവതരിപ്പിച്ചു.
ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ ഈച്ചരോത്ത്,ബ്ലോക്ക് മെമ്പർ കവിത വടക്കേടത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാരായ കുണ്ടൂർ ബിജു, വിജിത കണ്ടിക്കുന്നുമ്മൽ, മെമ്പർമാരായ നിത്യകല, സമീറ ഉള്ളാറാട്ട്, ബിജിഷ സി. പി, സി.ഡി. എസ് ചെയർപേഴ്സൺ വി. കെ സാവിത്രി എന്നിവർ ആശംസകൾ അറിയിച്ചു.
പതിനാലു വിഷയ ഗ്രൂപ്പുകളിലായി ഗ്രൂപ്പ് ചർച്ചയും പിന്നീട് അവതരണവും നടന്നു.
24-25 വർഷത്തെ പദ്ധതി നിർവഹണം നടന്നുകൊണ്ടിരിക്കുന്ന കാലയളവിൽ തന്നെ, അടുത്ത സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണം നടക്കുന്നു എന്നത് ഈ വർഷത്തെ പദ്ധതി രൂപീകരണത്തിന്റെ പ്രത്യേകത ആണ്.ഉച്ചഭക്ഷണത്തോ ടുകൂടി സെമിനാർ മൂന്നു മണിക്ക് സമാപിച്ചു.
2025-26 Annual Plan Development Seminar was inaugurated by KP Sunilkumar