അത്തോളി : അത്തോളി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം പതിനാലാം പഞ്ചവത്സര പദ്ധതി 2025- 26 വികസന സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു.

കൂമുള്ളി ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാലയിൽ വെച്ച് നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ്സി കെ റിജേഷ് അദ്ധ്യക്ഷത വഹിച്ചു.
വികസന സ്ഥിരം സമിതി ചെയർ പേർസൺ ഷീബ രാമചന്ദ്രൻ കരട് പദ്ധതി അവതരിപ്പിച്ചു.
ആസൂത്രണസമിതി ഉപാധ്യക്ഷൻ രമേശ് വലിയാറമ്പത്ത്, സ്ഥിരം സമിത അംഗങ്ങളായ സുനീഷ് നടുവിലയിൽ, എ.എം സരിത, ബ്ലോക്ക് മെമ്പർമാരായ ബിന്ദു മഠത്തിൽ, സുധ കാപ്പിൽ വാർഡ് മെമ്പർ ജുനൈസ് എന്നിവർ സംസാരിച്ചു.
ചടങ്ങിൽ വെച്ച് ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു. സെക്രട്ടറി ഇൻ ചാർജ് രാജേഷ് സ്വാഗതവും, .അസി.സെക്രട്ടറി ഇൻ ചാർജ് ശ്രീകാന്ത് നന്ദിയും പറഞ്ഞു.
Atholi Gram Panchayat conducted a development seminar